തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂനിയന്‍ പ്ളാറ്റിനം ജൂബിലി സമാപനം ആലപ്പുഴയില്‍

ആലപ്പുഴ: തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂനിയന്‍െറ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ആഗസ്റ്റ് 16 മുതല്‍ 19 വരെ ആലപ്പുഴയില്‍ നടക്കും. 16ന് എം.ടി. ചന്ദ്രസേനന്‍ അനുസ്മരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രഫ. എം.കെ. സാനുവിനെ ആദരിക്കും. പ്രമുഖ വ്യക്തികളെ ജി. സുധാകരന്‍ എം.എല്‍.എയും മികച്ച വിദ്യാര്‍ഥികളെ പി. തിലോത്തമന്‍ എം.എല്‍.എയും ആദരിക്കും. എ. ശിവരാജന്‍ അധ്യക്ഷത വഹിക്കും. ഫോട്ടോപ്രദര്‍ശനം പ്രസ് ക്ളബ് പ്രസിഡന്‍റ് ജാക്സണ്‍ ആറാട്ടുകുളവും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചന മത്സരം തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടിയും ജില്ലാതല ക്വിസ് മത്സരം ഗാനരചയിതാവ് രാജീവ് ആലുങ്കലും ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തമ്പി മേട്ടുതറ, നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. 17ന് തൊഴില്‍ നിയമങ്ങളെ സംബന്ധിച്ചുള്ള പഠനക്ളാസ് നടക്കും. 19ന് സമാപനസമ്മേളനം സി.പി.ഐ തമിഴ്നാട് സെക്രട്ടറി പി. പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ സി. രാധാകൃഷ്ണന് എം.ടി. ചന്ദ്രസേനന്‍ സ്മാരക അവാര്‍ഡ് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സി. ദിവാകരന്‍ നല്‍കും. ടി. പുരുഷോത്തമന്‍ അധ്യക്ഷത വഹിക്കും. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് സി.എ. കുര്യന്‍, ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.എന്‍. ജയദേവന്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.ജെ. ആഞ്ചലോസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.