കുട്ടനാട് പാക്കേജ്: സര്‍ക്കാര്‍ ധവളപത്രമിറക്കണം –കര്‍ഷക ഫെഡറേഷന്‍

ആലപ്പുഴ: കുട്ടനാട് പാക്കേജിന്‍െറ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് അഖില കുട്ടനാട് നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്‍റ് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു. ഏതൊക്കെ പദ്ധതികള്‍ നടപ്പാക്കി, എത്ര തുക വിനിയോഗിച്ചു, നടപ്പാക്കാന്‍ പോകുന്ന പദ്ധതികള്‍ ഏതൊക്കെ തുടങ്ങി പാക്കേജ് സംബന്ധമായ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധവളപത്രം ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് പാക്കേജിന് 2008 ജൂലൈ 24ന് കേന്ദ്രസര്‍ക്കാര്‍ അനുവാദം കൊടുത്തതിന്‍െറ ആറാം വാര്‍ഷികദിനമായ വ്യാഴാഴ്ച വിവിധ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ തിരുവമ്പാടിയിലെ കുട്ടനാട് പാക്കേജ് ഓഫിസ് പടിക്കല്‍ റീത്തുസമര്‍പ്പിച്ച് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാന്‍ ജനത സംസ്ഥാന സെക്രട്ടറി പി.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. ജൈവകര്‍ഷക സംഘം പ്രസിഡന്‍റ് അഡ്വ. പ്രദീപ് കൂട്ടാല മുഖ്യപ്രഭാഷണം നടത്തി. എന്‍.സി.പി ജില്ലാസെക്രട്ടറി അഡ്വ. റോജോ ജോസഫ്, കര്‍ഷക ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റ് കെ.യു. സക്കറിയ, പാട്ടകര്‍ഷക സംഘടന സംസ്ഥാന പ്രസിഡന്‍റ് പി.ആര്‍. സലിംകുമാര്‍, പൊക്കാളി കര്‍ഷകസംഘം പ്രസിഡന്‍റ് കെ.ജെ. മാത്യു, ഇ. ഷാബ്ദീന്‍, ജേക്കബ് ജി. എട്ടില്‍, ബേബിച്ചന്‍ കവലക്കല്‍, ഇ. അയ്യൂബ്, ശ്യാം കുമാരപുരം തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.