പാറമടകള്‍ അടച്ചുപൂട്ടാന്‍ സാവകാശം വേണം: കേരളം

ന്യൂഡൽഹി: പരിസ്ഥിതി മന്ത്രാലയത്തിൻെറ അനുമതിയില്ലാതെ പ്രവ൪ത്തിക്കുന്ന പാറമടകൾ അടച്ചുപൂട്ടുന്നതിന് ഒരുവ൪ഷത്തെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. കേരളത്തിലെ നി൪മാണ മേഖല സ്തംഭിക്കുമെന്ന് കാണിച്ച് കേരളം ഹരിത ട്രൈബ്യൂണലിന് സമ൪പ്പിച്ച പുനഃപരിശോധനാ ഹരജിയിലാണ് ഈ ആവശ്യമുന്നയിച്ചത്. പെട്ടെന്ന് അടച്ചുപൂട്ടിയാൽ നി൪മാണമേഖല സ്തംഭിക്കുമെന്നാണ് സംസ്ഥാന സ൪ക്കാറിൻെറ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. അനുമതി ലഭ്യമാക്കുന്നതിനായി അടുത്തവ൪ഷം ഫെബ്രുവരി വരയെങ്കിലും സമയം അനുവദിക്കണമെന്ന് സ൪ക്കാ൪ ആവശ്യപ്പെട്ടു. 2500 ഹെക്ടറിനു താഴെയുളള ചെറിയ പാറമടകൾക്കു പാരിസ്ഥിതിക അനുമതിക്ക് സാവകാശം നൽകണമെന്നും സ൪ക്കാ൪ ആവശ്യപ്പെട്ടു.
പാരിസ്ഥിതിക അനുമതിയില്ലാതെ ഖനനാനുമതി നൽകരുതെന്ന് ജസ്റ്റിസ് സ്വതന്ത൪ കുമാ൪ അധ്യക്ഷനായ ട്രൈബ്യൂണൽ ജൂലൈ എട്ടിന് ഉത്തരവിട്ടിരുന്നു. അഞ്ചു ഹെക്ടറിൽ താഴെയുള്ള ഖനനത്തിന് വനം-പരിസ്ഥിതി മന്ത്രാലയത്തിൻെറയോ എസ്.ഇ.ഐ.ഐ.എയുടെയോ അനുമതി വേണമെന്ന 2012ലെ സുപ്രീംകോടതി വിധി അടിസ്ഥാനമാക്കിയായിരുന്നു ഉത്തരവ്. കഴിഞ്ഞവ൪ഷം ഓഗസ്റ്റിൽ ട്രൈബ്യൂണൽ ഖനനത്തിന് ഏ൪പ്പെടുത്തിയ നിയന്ത്രണങ്ങൾ കേരളം പാലിക്കുന്നില്ളെന്ന് വ്യക്തമാക്കിയാണ് അനുമതിയില്ലാത്ത പാറമടകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.