പ്രതിപക്ഷത്തിന്‍േറത് ദുഷ്പ്രചാരണമെന്ന് എം.എല്‍.എ

സുല്‍ത്താന്‍ ബത്തേരി: ചൂണ്ടാലിപ്പുഴ പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങളൊ, തീരുമാനങ്ങളോ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി പ്രതിപക്ഷം നടത്തുന്ന ദുഷ്പ്രചാരണം ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് അവസാനിപ്പിക്കാന്‍ തയാറാവണം. ദുഷ്പ്രചാരണം മൂലം ചൂണ്ടാലിപ്പുഴ പ്രദേശം ഒന്നടങ്കം ഭീതിയിലാണ്. പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും നിരന്നിരിക്കുന്നു. 20,000 ഏക്കര്‍ പ്രദേശത്ത് വെള്ളം ഉയരുമെന്നും കുടിയൊഴിയേണ്ടി വരുമെന്നുമാണ് പ്രചാരണം. ഇതുമൂലം ഈഭാഗത്ത് ഒരു സെന്‍റ് ഭൂമി പോലും വില്‍ക്കാനാവുന്നില്ല. കൂടാതെ പ്രദേശത്തെ കുടുംബങ്ങളില്‍ വിവാഹങ്ങള്‍ മുടങ്ങുന്നതും പതിവായി. ഇതെല്ലാം കാരണം ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. പ്രചാരണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും എം.എല്‍.എ പറഞ്ഞു. കബനിജലം പരമാവധി ഉപയോഗപ്പെടുത്താനെന്ന പേരില്‍ ഇടതുപക്ഷ സര്‍ക്കാറിന്‍െറ കാലത്താണ് ചൂണ്ടാലിപ്പുഴയടക്കം ഒമ്പത് പദ്ധതികള്‍ കൊണ്ടുവന്നത്. കാരാപ്പുഴ, ബാണാസുര സാഗര്‍ അണക്കെട്ടുകള്‍ക്കു പുറമെ ഇനിയും ഒരു വന്‍കിട അണക്കെട്ടിന്‍െറ ആവശ്യമില്ല. കാരാപ്പുഴ അണക്കെട്ടില്‍നിന്ന് കേവലം ഏഴു കി.മീ. മാത്രമാണ് ചൂണ്ടാലിപ്പുഴയിലേക്കുള്ള ദൂരം. ചൂണ്ടാലിപ്പുഴ പദ്ധതിക്കുവേണ്ടി പ്രാഥമിക സര്‍വേ പോലും നടന്നിട്ടില്ല. കബനി ജലം ഉപയോഗപ്പെടുത്താന്‍ വന്‍കിട അണക്കെട്ടിനു പകരം നദിയില്‍ പലയിടങ്ങളിലായി ചെറിയ തടയണകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞതായും എം.എല്‍.എ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.