വേങ്ങത്തോട് കാട്ടുനായ്ക്ക കോളനിക്കാര്‍ ദുരിതത്തില്‍

പൊഴുതന: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വേങ്ങത്തോട് ഇരുപത്തിയെട്ടേക്ര കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍. പൊഴുതന പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പീവീസ് ഗ്രൂപ്പിന്‍െറ സ്വകാര്യ തോട്ടത്തിലായി അരയേക്കറോളം ഭൂമിയില്‍ അഞ്ച് കാട്ടുനായ്ക്ക കുടുംബങ്ങളാണ് കഴിയുന്നത്. പുഴക്കക്കരെയുള്ള ഇവരുടെ കോളനി എതു സമയത്തും വെള്ളം കയറാമെന്ന സ്ഥിതിയിലാണ്. കനത്ത മഴയില്‍ കോളനിക്കടുത്തുവരെ വെള്ളം കയറിയിരുന്നു. കരാറെടുത്തവര്‍ മഴക്കു മുമ്പ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതുമൂലം ഏറെ ബുദ്ധിമുട്ടുകയാണ്. ചെറിയ ഷെഡുകളിലും പണിപൂര്‍ത്തികരിക്കാത്ത വീടുകളിലുമായാണ് കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ തള്ളിനീക്കുന്നത്. നാളിതുവരെയായിട്ടും ഒരു കുടുംബത്തിനു പോലും വൈദ്യതി കണക്ഷന്‍ ലഭിച്ചിട്ടില്ല. മുന്‍ വര്‍ഷം പഞ്ചായത്തിന്‍റ വികസന ഫണ്ടുപയോഗിച്ച് കോളനിയില്‍ നിര്‍മിച്ച സോളാര്‍ പാനല്‍ ലൈറ്റൊഴികെ മറ്റാനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കോളനിക്കാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.