കബനി നിറഞ്ഞു കവിഞ്ഞു; തോണിയാത്ര ദുഷ്കരം

പുല്‍പള്ളി: കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് കബനി പുഴയിലൂടെയുള്ള തോണിയാത്ര ദുഷ്കരമായി. പുഴയില്‍ വെള്ളമുയര്‍ന്നതു കാരണം സാഹസികമായി വേണം തോണിയാത്ര ചെയ്യാന്‍. പുഴയില്‍ നീരൊഴുക്ക് ശക്തമായതോടെ ആടിയുലഞ്ഞാണ് തോണികള്‍ പോകുന്നത്. പെരിക്കല്ലൂര്‍, മരക്കടവ് എന്നിവിടങ്ങളിലാണ് തോണിക്കടവുകളുള്ളത്. പെരിക്കല്ലൂരില്‍നിന്ന് കര്‍ണാടകയിലെ ബൈരന്‍കുപ്പയിലേക്കും മരക്കടവില്‍നിന്ന് മച്ചൂരിലേക്കുമാണ് പ്രധാനമായും തോണി സര്‍വീസുള്ളത്. കര്‍ണാടകയില്‍നിന്ന് നിരവധി പേര്‍ കൂലിപ്പണിക്ക് വയനാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളിലെത്തുന്നുണ്ട്. നിരവധി വിദ്യാര്‍ഥികളും പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പലരുടെയും പഠനം മുടങ്ങി. തോണിയാത്രക്ക് പലരും മടിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ അക്കരെയെത്താന്‍ തോണിയില്‍ നേരെ സഞ്ചരിച്ചാല്‍ മതിയായിരുന്നു. ഒഴുക്ക് ശക്തമായതോടെ ഏറെ ദൂരം ചുറ്റിക്കറങ്ങിയാണ് യാത്ര. ചാര്‍ജും വര്‍ധിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.