പൊലീസ് അസോ. തെരഞ്ഞെടുപ്പ്: സിറ്റി കമ്മിറ്റി ഔദ്യാഗിക പക്ഷം നിലനിര്‍ത്തി

കോഴിക്കോട്: കേരള പൊലീസ് അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി ഔദ്യാഗിക പക്ഷം നിലനിര്‍ത്തി. 59 സീറ്റില്‍ എട്ടെണ്ണം നേടി എതിര്‍ വിഭാഗം നില മെച്ചപ്പെടുത്തിയപ്പോള്‍, നിലവിലുള്ള ആറ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മത്സരിച്ചുതോറ്റു. ഔദ്യാഗിക പക്ഷത്തിന് 51ഉം എതിര്‍ വിഭാഗത്തിന് എട്ടും സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം എതിര്‍വിഭാഗത്തിന് നാലു സീറ്റുകളാണുണ്ടായിരുന്നത്. എ.ആര്‍. ക്യാമ്പില്‍ 20, ക്രൈംബ്രാഞ്ച് -വിജിലന്‍സ് തുടങ്ങിയവ അടങ്ങുന്ന സ്പെഷല്‍വിങ്ങിന് ഏഴ്, ട്രാഫിക്കിന് ആറ്, കണ്‍ട്രോള്‍ റൂമിന് അഞ്ച്, നടക്കാവിന് മൂന്ന്, ടൗണ്‍-കസബ സ്റ്റേഷനുകള്‍ക്ക് രണ്ട് വീതം, മറ്റു സ്റ്റേഷനുകള്‍ക്ക് ഓരോ സീറ്റ്എന്നിങ്ങനെയാണ് നിലവിലുള്ളത്.ഇതില്‍ എലത്തൂര്‍, വെള്ളയില്‍, മെഡിക്കല്‍ കോളജ്, മാവൂര്‍, കോസ്റ്റല്‍, ബേപ്പൂര്‍, പന്നിയങ്കര, നല്ലളം സ്റ്റേഷനുകളാണ് എതിര്‍വിഭാഗം കൈപ്പിടിയിലൊതുക്കിയത്. ഇപ്പോഴത്തെ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ടി. ശശിധരന്‍ കണ്‍ട്രോള്‍ റൂമില്‍നിന്നും ജില്ലാ പ്രസിഡന്‍റ് ടി. വിനായകന്‍ ട്രാഫിക് യൂനിറ്റില്‍നിന്നും ജില്ലാ സെക്രട്ടറി ഇ. ജയരാജന്‍ കസബ സ്റ്റേഷനില്‍നിന്നും വിജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.