നരിക്കുനിയില്‍ പേപ്പട്ടിയുടെ കടിയേറ്റ് ഇരുപതോളം പേര്‍ക്ക് പരിക്ക്

നരിക്കുനി: പേയിളകിയ നായ ഇന്നലെയും ബുധനാഴ്ചയുമായി നരിക്കുനി പ്രദേശത്തെ 20ഓളം പേരെ കടിച്ചു. പരിക്കേറ്റ 13പേര്‍ നരിക്കുനി ഗവ. ആശുപത്രിയിലും മറ്റുള്ളവര്‍ മെഡി. കോളജ് അടക്കമുള്ള ആശുപത്രികളിലും ചികിത്സ തേടി. ഇന്നലെ രാവിലെ പണിക്കിറങ്ങിയ ബംഗാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും കടിയേറ്റു. പിന്നീട് പല സമയങ്ങളിലായി മറ്റുള്ളവര്‍ക്ക് കടിയേല്‍ക്കുകയായിരുന്നു. കടിയേറ്റ ഷമീമ റഹ്മത്ത് കോണോട്ട് പാറന്നൂര്‍, മുഹമ്മദ് ഇസ്മാഈല്‍ (42) നരിക്കുനി, റഹ്ന (17) താഴെ പാവക്കച്ചാലില്‍, പന്നിക്കോട്ടൂര്‍, സുമേഷ് (30)പാലക്കപ്പൊയില്‍ പാറന്നൂര്‍, അബ്ദുല്‍ കരീം പുറായില്‍ (52) പാറന്നൂര്‍, ദേവി (54) അരീക്കല്‍ മടവൂര്‍, അനാറുല്‍ (37), അനാറുല്‍ഹഖ് (37) (ഇരുവരും ബംഗാളി തൊഴിലാളികള്‍), സജിനി (42), കിഴക്കയില്‍ കാക്കൂര്‍, ലീല (53), കൊളത്തുംകണ്ടിപ്പൊയില്‍ നരിക്കുനി, ഗീത (44) പാലക്കല്‍ പാറന്നൂര്‍, വിനു (38) തെച്ചോട്ടില്‍ മണാശ്ശേരി, ഭാനുമതി (51) കണ്ണങ്കര എന്നിവരാണ് നരിക്കുനി ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയത്. കച്ചേരിപ്പറമ്പില്‍ മുനീര്‍ (28), പാറന്നൂര്‍ മെഡി. കോളജിലും ചികിത്സ തേടി. വിദ്യാര്‍ഥികളടക്കമുള്ള പ്രഭാതയാത്രക്കാരും മറ്റു നാട്ടുകാരും പേപ്പട്ടി ആക്രമണം കാരണം ഭീതിയിലാണ്. നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗ്രാമ പഞ്ചായത്ത് അധികൃതര്‍, പൊലീസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിലെ റാപിഡ് ആക്ഷന്‍ ഫോഴ്സ് എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും പിടിക്കാന്‍ വകുപ്പില്ലെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.