ഇന്‍ഷുറന്‍സില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തി

ന്യൂഡൽഹി: ഇൻഷുറൻസ് കമ്പനികളിൽ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ദീ൪ഘകാലമായി ത൪ക്കവിഷയമായി നിൽക്കുന്ന ഇൻഷുറൻസ് നിയമഭേദഗതി ബിൽ ആവശ്യമായ മാറ്റങ്ങളോടെ നടപ്പുസമ്മേളനത്തിൽ തന്നെ പാ൪ലമെൻറിൽ കൊണ്ടുവരാനും തീരുമാനിച്ചു.
ഇൻഷുറൻസിൽ പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്.ഡി.ഐ) പരിധി നിലവിൽ 26 ശതമാനമാണ്. ഇത് 49 ശതമാനമാക്കുന്നതിന് മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി യോഗമാണ് അംഗീകാരം നൽകിയത്. വ്യവസായികൾക്കും നിക്ഷേപക൪ക്കും അനുകൂലമായ തീരുമാനങ്ങൾ എടുക്കാൻ സ൪ക്കാറിന് ആ൪ജവമുണ്ടെന്ന രാഷ്ട്രീയ സന്ദേശം നൽകുന്നതിന് കൂടിയാണ് നടപ്പുസമ്മേളനത്തിൽ തന്നെ ബിൽ പാ൪ലമെൻറിൽ അവതരിപ്പിച്ച് പാസാക്കാൻ തീരുമാനിച്ചത്.
വിദേശ നിക്ഷേപ പ്രോത്സാഹന ബോ൪ഡ് മുഖേനയാണ് ഇൻഷുറൻസ് കമ്പനികളിൽ വ൪ധിപ്പിച്ച എഫ്.ഡി.ഐ അനുവദിക്കുക. ഇന്ത്യക്കാരിൽതന്നെ മാനേജ്മെൻറ് നിയന്ത്രണം നിലനിൽക്കുന്നെന്ന് ഉറപ്പാക്കുമെന്നും സ൪ക്കാ൪ വിശദീകരിക്കുന്നു. മറുനാടൻ പങ്കാളികളിൽനിന്ന് മൂലധനം സ്വരൂപിക്കാൻ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് ഇതിലൂടെ വഴി തുറന്നു കിട്ടി. യു.പി.എ സ൪ക്കാ൪ 2008ൽ ഇൻഷുറൻസ് നിയമഭേദഗതി ബിൽ പാ൪ലമെൻറിൽ കൊണ്ടുവന്നിരുന്നു. എന്നാൽ കടുത്ത എതി൪പ്പാണ് നേരിടേണ്ടി വന്നത്. ബി.ജെ.പിയും ഇടതും അടക്കം നിരവധി രാഷ്ട്രീയ പാ൪ട്ടികൾ രാജ്യസഭയിൽ ബില്ലിനെ എതി൪ത്തു. അതേ ബി.ജെ.പി തന്നെയാണ് അധികാരത്തിലത്തെിയപ്പോൾ ഇൻഷുറൻസ് രംഗത്ത് എഫ്.ഡി.ഐ പരിധി ഉയ൪ത്താൻ പച്ചക്കൊടി കാട്ടുന്നത്.
26 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച് ഇൻഷുറൻസ് രംഗം സ്വകാര്യ മേഖലക്ക് തുറന്നുകൊടുത്തത് 2000ൽ വാജ്പേയി നയിച്ച എൻ.ഡി.എ സ൪ക്കാറാണ്. ഈ സമ്മേളനത്തിൽ മതിയായ നിയമനി൪മാണങ്ങൾക്ക് സ൪ക്കാ൪ താൽപര്യമെടുക്കുന്നില്ളെന്ന് കോൺഗ്രസ് രാജ്യസഭയിൽ വ്യാഴാഴ്ച കുറ്റപ്പെടുത്തിയിരുന്നു. ഈ സമ്മേളന കാലത്ത് പാസാക്കിയ ഏക ബിൽ ദേശീയ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുവേണ്ടിയാണ്. നിയമനി൪മാണങ്ങൾക്ക് താൽപര്യമില്ലാതെ സഭാസമ്മേളനം നേരത്തേ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞുകേൾക്കുന്നുണ്ടെന്ന് സത്യബ്രത ചതു൪വേദി കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് ‘പ്രവ൪ത്തന മരവിപ്പ്’ സംബന്ധിച്ച ആക്ഷേപം മറികടക്കാനെന്നോണം വിവാദ ബിൽ നിയമമാക്കാനുള്ള തീരുമാനം.
സമ്മേളനം നേരത്തേ അവസാനിപ്പിക്കില്ളെന്ന് പാ൪ലമെൻററികാര്യ മന്ത്രി വെങ്കയ്യനായിഡു സഭയെ അറിയിക്കുകയും ചെയ്തു. റെയിൽവേ, പ്രതിരോധ മേഖലകളിൽ എഫ്.ഡി.ഐ വ്യവസ്ഥകൾ ഉദാരമാക്കാൻ സ൪ക്കാ൪ വൈകാതെ തീരുമാനിച്ചേക്കും. കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് വെക്കുന്നതിനുള്ള കുറിപ്പിന്മേൽ വ്യവസായ നയപ്രോത്സാഹന ബോ൪ഡ് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ്. ഇതു കിട്ടിക്കഴിഞ്ഞാൽ മന്ത്രിസഭായോഗം പുതിയ നി൪ദേശം പരിഗണിക്കുമെന്ന് ബോ൪ഡ് സെക്രട്ടറി അമിതാഭ് കാന്ത് വ്യവസായികളുടെ നിക്ഷേപ ഉച്ചകോടിയിൽ പറഞ്ഞു. പ്രതിരോധ രംഗത്ത് എഫ്.ഡി.ഐ 26ൽ നിന്ന് 49 ശതമാനമാക്കുമെന്ന് ബജറ്റിൽ പറഞ്ഞിരുന്നു. അതിവേഗ ട്രെയിൽ, സബ൪ബൻ കോറിഡോ൪, ചരക്കു കടത്ത് ഇടനാഴി എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ൪ക്കാ൪ ഇക്കാര്യങ്ങളിൽ പൂ൪ണ തോതിൽ എഫ്.ഡി.ഐ അനുവദിക്കാനാണ് ഒരുങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.