ഫറോക്ക്: മോഷ്ടിക്കപ്പെട്ട എ.ടി.എം കാര്‍ഡുമായി പണം പിന്‍വലിച്ചയാളെ കണ്ടത്തൊനായില്ല. കഴിഞ്ഞദിവസം മോഷ്ടാവെന്ന് സംശയിക്കുന്നയാളിന്‍െറ ചിത്രം സി.സി.ടി.വിയില്‍നിന്ന് ലഭിച്ചിരുന്നു. മുണ്ടുകൊണ്ട് മൂക്കിനുതാഴെ പൊത്തിയതാണെങ്കിലും ബാക്കിഭാഗം തുറന്നിട്ട നിലയിലായിരുന്നു. എന്നാല്‍, ഒട്ടും മുഖം തിരിച്ചറിയാനാവാത്ത നിലയിലാണ്. പച്ച കള്ളിഷര്‍ട്ടും അതേനിറത്തില്‍ കരയുള്ള മുണ്ടുമാണ് ഇയാള്‍ ധരിച്ചത്. ഏകദേശധാരണയില്‍ രാമനാട്ടുകര മേഖലയിലെ ഏതാനും വ്യക്തികളെ അന്വേഷിച്ചെങ്കിലും അവരാരുമല്ല മോഷ്ടാവെന്ന് ഫറോക്ക് പൊലീസ് പറഞ്ഞു. രാമനാട്ടുകര പുല്ലുംകുന്ന് പാണ്ടികശാല ഹനീഫയുടെ അടച്ചിട്ട വീടിന്‍െറ കതക് തകര്‍ത്താണ് രണ്ടുദിവസംമുമ്പ് മോഷണം നടന്നത്. കാല്‍പവന്‍ ആഭരണവും ഹനീഫയുടെ ഭാര്യ റഹ്മത്തുന്നിസയുടെ എ.ടി.എം കാര്‍ഡുമാണ് മോഷ്ടിക്കപ്പെട്ടത്. കാര്‍ഡിനോടൊപ്പം ഒരു പേപ്പറില്‍ അക്കൗണ്ടിന്‍െറ ‘പിന്‍’ എഴുതിവെച്ചതും നഷ്ടപ്പെട്ടിരുന്നു. പിന്‍ ലഭ്യമായതോടെ 40,000 രൂപ രാമനാട്ടുകരയിലെയും ചെറുവണ്ണൂരിലെയും എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിച്ചു. ഇതത്തേുടര്‍ന്നാണ് കൗണ്ടറിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ചിത്രം പരിശോധിച്ചത്. മോഷ്ടാവിന്‍െറ ചിത്രം ലഭിച്ചതിനാല്‍ പ്രതിയെ എളുപ്പം കണ്ടത്തൊനാകുമെന്ന നിഗമനത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.