ജിഫിയുടെ മരണം വിശ്വസിക്കാനാകാതെ അവര്‍

തൃശൂര്‍: ജിഫിക്ക് സംഭവിച്ച ദുരന്തം വിശ്വസിക്കാനാവാതെ നടുക്കത്തിലാണ് സുഹൃത്തുക്കള്‍. പട്ടിക്കാട് സെന്‍ററില്‍ താമസിക്കുന്ന ജിഫിക്ക് നിരവധി സുഹൃദ് ബന്ധങ്ങളുണ്ടായിരുന്നു. എട്ടുവര്‍ഷമായി നടത്തറ കെ.എസ്.ഇ.ബി സെക്ഷനു കീഴിലെ ജോലികള്‍ കരാറെടുത്ത് ചെയ്തുവരികയായിരുന്നു ഇദ്ദേഹം. സാധാരണയായി ജിഫി ജോലിക്കാരോടൊപ്പം പോകാറില്ല. തൊഴിലാളികളെ ജോലിസ്ഥലത്തെത്തിച്ച് മേല്‍നോട്ടം നടത്തുകയായിരുന്നു പതിവ്. വൈദ്യുതി തൂണുകള്‍ മാറ്റാനും മറ്റ് അറ്റകുറ്റപ്പണികളുമായി നിരവധി ജോലികള്‍ ഉള്ളതിനാല്‍ ചൊവ്വാഴ്ച ജിഫിയും ജോലിക്കാരോടൊപ്പം കൂടുകയായിരുന്നു. വീടിനു പരിസരത്തും മറ്റുമായി നിരവധി യുവാക്കള്‍ ജിഫിക്കൊപ്പം ജോലിക്കു പോകാറുണ്ടായിരുന്നു. അപകട വാര്‍ത്ത കേട്ടയുടന്‍ ആശുപത്രിയിലേക്ക് തിരിച്ച കൂട്ടുകാര്‍ക്ക് അത് ജിഫിയാകരുതേ എന്ന ഒറ്റ പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ. മൃതദേഹം കണ്ട് പലരും പൊട്ടിക്കരഞ്ഞു. മരിച്ചുവെന്ന് വിശ്വസിക്കാനാകാതെയിരുന്നു പലരും. അപകടവാര്‍ത്തയറിഞ്ഞതോടെ പട്ടിക്കാടു നിന്നും നിരവധി പേരാണ് ആശുപത്രിയിലേക്കെത്തിയത്. വിവിധ ജോലികള്‍ ചെയ്തുവന്ന ജിഫി കെ.എസ്.ഇ.ബിയിലെ കരാര്‍ ജോലി ചെയ്ത് മെച്ചപ്പെട്ട അവസ്ഥയിലേക്ക് ജീവിതം കൊണ്ടുവരികയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.