മൂന്ന് വര്‍ഷത്തിനിടെ 99 പൈലറ്റുമാര്‍ മദ്യപിച്ചതായി കണ്ടത്തെിയെന്ന്

ന്യൂഡൽഹി: കഴിഞ്ഞ മൂന്നു വ൪ഷത്തിനിടെ 99 പൈലറ്റുമാരെ മദ്യപിച്ചതായി കണ്ടത്തെിയെന്നും ഇതിൽ 10 പേരെ ഈ വ൪ഷം പിടികൂടിയതാണെന്നും വ്യോമയാന മന്ത്രി ജി.എം. സിദ്ധേശ്വര പാ൪ലമെൻറിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വിമാനം പറത്തുന്നതിന് മുമ്പ് നടത്തുന്ന മെഡിക്കൽ പരിശോധനയിലാണ് ഇവരുടെ രക്തത്തിൽ ആൽക്കഹോളിൻെറ അംശം കണ്ടത്തെിയത്. എന്നാൽ, ഇവരുടെ പേരുവിവരമോ മറ്റ് വിശദാംശങ്ങളോ പുറത്തുവിടാൻ മന്ത്രി തയാറായില്ല.
മദ്യപിച്ച നിലയിൽ പിടിക്കപ്പെടുന്ന പൈലറ്റുമാരുടെ എണ്ണം ഓരോവ൪ഷവും വ൪ധിക്കുന്നതായി വ്യോമയാന ഡയറക്ട൪ ജനറൽ ഓഫിസിൽനിന്നുള്ള കണക്കുകൾ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ നേരത്തേ റിപ്പോ൪ട്ട് ചെയ്തിരുന്നു. യോഗ്യതയില്ലാത്ത നിരവധിപേ൪ വ്യാജ ലൈസൻസ് സംഘടിപ്പിച്ച് വിമാനം പറത്തിക്കുന്നുവെന്ന ആരോപണം 2011ൽ വ്യോമയാന മേഖലയെ പിടിച്ചുകുലുക്കിയിരുന്നു. വിമാനം പറക്കവേ പൈലറ്റുൾപ്പെടെയുള്ള ജീവനക്കാ൪ ബോളിവുഡ് ഗാനത്തിന് ചുവടുവെച്ചതും സുരക്ഷ സംബന്ധിച്ച ആശങ്ക ഉയ൪ത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.