പരിശോധന പ്രഹസനം; നടപടിയെടുക്കാന്‍ മടിച്ച് അധികൃതര്‍

കുണ്ടറ: ജില്ലയുടെ മിക്ക ഭാഗങ്ങളിലും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധനകള്‍ നടത്തുകയും നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമ്പോഴും കുണ്ടറയില്‍ ആരോഗ്യവകുപ്പ് നിര്‍ജീവം. കടകളിലും ഹോട്ടലുകളിലും മറ്റും പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. മുക്കട മാര്‍ക്കറ്റിലെ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യത്തിന്‍െറ വില്‍പനയെക്കുറിച്ച് ധാരാളം പരാതികള്‍ ഉയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. അനാരോഗ്യകരമായ അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന മുക്കടയിലെ താല്‍ക്കാലിക മാര്‍ക്കറ്റിലെ മാലിന്യപ്രശ്നം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനായിട്ടില്ല. ആശുപത്രിമുക്കില്‍ ഗതാഗതതടസ്സം സൃഷ്ടിച്ച് ചില സ്വകാര്യ വ്യക്തികള്‍ക്ക് കപ്പം നല്‍കി നടത്തുന്ന മത്സ്യവ്യാപാരം ഉണ്ടാക്കുന്ന മാലിന്യപ്രശ്നത്തിനെതിരെയും നടപടിയുണ്ടായിട്ടില്ല. കുണ്ടറ താലൂക്ക് ആശുപത്രി പരിധിയിലെ പെരിനാട്, കുണ്ടറ, പേരയം, കിഴക്കേ കല്ലട, മണ്‍റോതുരുത്ത്, പനയം പഞ്ചായത്തുകളില്‍ നാല്‍പതിലധികം അനധികൃത ഇറച്ചിക്കടകളും നൂറോളം കോഴിക്കടകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ മൃഗക്കശാപ്പും കോഴിക്കശാപ്പും പ്രകൃതമായ രീതിയിലാണ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.