കല്‍ക്കരിപ്പാടം കുംഭകോണം: ടി.കെ.എ. നായരെ സി.ബി.ഐചോദ്യം ചെയ്തു

ന്യൂഡൽഹി:  കൽക്കരിപ്പാടം കുംഭകോണവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻെറ ഉപദേഷ്ടാവ് ടി.കെ.എ. നായരെ സി.ബി.ഐ ചോദ്യം ചെയ്തു.
മൻമോഹൻസിങ് കൽക്കരി മന്ത്രാലയത്തിൻെറ ചുമതല വഹിച്ചിരുന്ന കാലത്ത് കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ ക്രമക്കേട് നടന്നെന്ന കേസിൽ കഴിഞ്ഞ മാസം രണ്ടുതവണയായാണ് ടി.കെ.എ. നായരിൽനിന്ന് വിശദീകരണം തേടിയതെന്ന് സി.ബി.ഐ വൃത്തങ്ങൾ വെളിപ്പെടുത്തി.
വിശദമായ ചോദ്യാവലി അയച്ചതിനത്തെുട൪ന്ന് ഈ വ൪ഷം ആദ്യം നായ൪ നൽകിയ മറുപടിയിലാണ് സി.ബി.ഐ കൂടുതൽ വിശദീകരണമാവശ്യപ്പെട്ടത്.  കൽക്കരിപ്പാടങ്ങളുടെ ലേലത്തിൽ വന്ന കാലതാമസം,  ഇതുസംബന്ധിച്ച ഫയലുകൾ കാണാതായത് തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഹിൻഡാൽകോക്ക് കൽക്കരിപ്പാടം അനുവദിച്ചതിൽ ക്രമക്കേട് കണ്ടത്തെിയതിനത്തെുട൪ന്ന് കൽക്കരി സെക്രട്ടറി പി.സി. പരേഖിനും ആദിത്യ ബി൪ള ഗ്രൂപ് ചെയ൪മാൻ കുമാ൪ മംഗളം ബി൪ളക്കുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റ൪ ചെയ്തിരുന്നു. ഇതുസംബന്ധിച്ചും ടി.കെ.എ. നായരിൽനിന്ന് വിശദീകരണം തേടി. ഇതിൽ വ്യക്തതയില്ലാത്തതിനാലാണ് കഴിഞ്ഞ ജൂണിൽ രണ്ടുതവണയായി ചോദ്യം ചെയ്യേണ്ടിവന്നത്.
മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ ചോദ്യം ചെയ്യാനുള്ള സാധ്യത സി.ബി.ഐ തള്ളിക്കളഞ്ഞില്ല. എന്നാൽ, സമീപഭാവിയിൽ അങ്ങനെയൊരു ഉദ്ദേശ്യമില്ളെന്ന് സി.ബി.ഐ വൃത്തങ്ങൾ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫിസിലെ മുൻ ഉദ്യോഗസ്ഥരായ വിനി മഹാജൻ, ആശിഷ് ഗുപ്ത എന്നിവരെ സി.ബി.ഐ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.