ആഴ്ചയില്‍ മൂന്നുദിവസം മാത്രം ജോലി: ലോക കോടീശ്വരന്‍െറ പുതിയ നിര്‍ദേശം

മെക്സികോ സിറ്റി: മൂന്നുദിവസം മാത്രം ജോലിയെന്ന പുതിയ തൊഴിൽ വാരങ്ങൾ നടപ്പാക്കണമെന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ കാ൪ലോസ് സ്ലിം. എട്ടു മണിക്കൂ൪ ജോലിക്കു പകരം ദിവസവും 10-11 മണിക്കൂ൪ ജോലിയാക്കി സമയം ദീ൪ഘിപ്പിക്കണം. വിരമിക്കൽ പ്രായം ഉയ൪ത്തണമെന്നും ഒരു ബിസിനസ് കോൺഫറൻസിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കൂടുതൽ ദിവസം അവധി ലഭിക്കുന്നത് കുടുംബജീവിതം സന്തുഷ്ടമാക്കുമെന്നാണ് അദ്ദേഹത്തിൻെറ ന്യായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.