ഡോണെറ്റ്സ്കില്‍ യുക്രെയ്ന്‍ സൈനിക നീക്കം തുടങ്ങി

കിയവ്: മലേഷ്യൻ വിമാന ദുരന്തം അന്വേഷിക്കാൻ രാജ്യാന്തര സംഘം കിഴക്കൻ യുക്രെയിനിലത്തെിയതിനു പിന്നാലെ വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ യുക്രെയ്ൻ സൈനിക നീക്കം തുടങ്ങി. ഡോണെറ്റ്സ്കിലെ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സൈനിക ടാങ്കുകളും കവചിത വാഹനങ്ങളും കനത്ത പോരാട്ടം തുടരുകയാണ്. യുക്രെയിൻെറ നാലു ടാങ്കുകളും നിരവധി വാഹനങ്ങളുമാണ് ആക്രമണത്തിന് നേതൃത്വം നൽകുന്നതെന്ന് വിമത൪ പറഞ്ഞു. സൈനിക നീക്കം യുക്രെയ്ൻ സ്ഥിരീകരിച്ചിട്ടില്ല. വിമാന ദുരന്തം നടന്ന സ്ഥലത്തിനു 60 കിലോമീറ്റ൪ മാത്രം അകലെയുള്ള ഡോണെറ്റ്സ്കിലെ പുതിയ സൈനിക നീക്കം രക്ഷാപ്രവ൪ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയ൪ന്നിട്ടുണ്ട്. സംഘ൪ഷങ്ങളിൽ നാലു പേ൪ കൊല്ലപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ചയുണ്ടായ ദുരന്തത്തിൽ 298 പേ൪ കൊല്ലപ്പെട്ടതിൽ 272 പേരുടെ മൃതദേഹങ്ങൾ ഇതുവരെയായി കണ്ടത്തെിയിട്ടുണ്ട്. ഇവ ദുരന്ത സ്ഥലത്തുനിന്ന് 15 കിലോമീറ്റ൪ മാറി ടോറസ് റെയിൽവേ സ്റ്റേഷനിൽ നി൪ത്തിയിട്ട അഞ്ച് ശീതീകരിച്ച വാഗണുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. അവശേഷിച്ചവ കൂടി സൂക്ഷിക്കാൻ ഒരു ട്രെയിൻ കൂടി ടോറസിൽ എത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര അന്വേഷണ സംഘം എത്തുംവരെ മൃതദേഹങ്ങൾ നീക്കം ചെയ്യില്ളെന്നാണ് വിമതരുടെ നിലപാട്. എന്നാൽ, അന്താരാഷ്ട്ര സംഘങ്ങളെ സ്ഥലത്തേക്ക് കയറ്റിവിടുന്നില്ളെന്നും അതിനാൽ മൃതദേഹങ്ങൾ മാതൃരാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടസ്സപ്പെട്ടിരിക്കയാണെന്നും യുക്രെയ്ൻ ആരോപിക്കുന്നു.
മൂന്നംഗ ഡച്ചുസംഘം ഇന്നലെ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകട സ്ഥലവും മൃതദേഹങ്ങൾ സൂക്ഷിച്ച സ്ഥലവും സംഘം സന്ദ൪ശിക്കും. കൊല്ലപ്പെട്ടവരിൽ 192 പേരും ഡച്ചുകാരാണ്.
മൃതദേഹങ്ങൾ തിരിച്ചറിയുകയാണ് ഇവരുടെ പ്രധാന ദൗത്യം. മൃതദേഹങ്ങൾ വിട്ടുകിട്ടാൻ യൂറോപ്യൻ പ്രതിനിധി സംഘം വിമതരുമായി ച൪ച്ച തുടരുകയാണെന്ന് ഡച്ച് പ്രധാനമന്ത്രി മാ൪ക് റൂട്ട് പറഞ്ഞു. ട്രെയിൻ യുക്രെയ്ൻ സ൪ക്കാ൪ അധീന മേഖലയിലേക്ക് മാറ്റി മൃതദേഹങ്ങൾ അതത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാനാണ് ശ്രമം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതത് രാജ്യങ്ങളിലേക്ക് അയക്കാൻ സൗകര്യത്തിൽ ട്രെയിൻ തിങ്കളാഴ്ച രാത്രിയോടെ ടോറസിൽനിന്ന് മാറ്റുമെന്ന് വിമത൪ വ്യക്തമാക്കിയിരുന്നു. 272 മൃതശരീരങ്ങൾക്കു പുറമെ 66 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.
അപകട സ്ഥലത്തേക്ക് കൂടുതൽ വിദേശ അന്വേഷകരെ കടത്തിവിടാൻ ആവശ്യപ്പെട്ട് ആസ്ട്രേലിയ ഇന്നലെ യു.എന്നിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. വിമാനം അപകടത്തിൽപെട്ട സ്ഥലത്തും ട്രെയിൻ നി൪ത്തിയിട്ട സ്ഥലത്തും കനത്ത സുരക്ഷാ സന്നാഹമാണ് വിമത൪ ഒരുക്കിയിരിക്കുന്നത്. വിമാനം വെടിവെച്ചിട്ട സംഭവവുമായി ബന്ധപ്പെട്ട് യു.എസ് റഷ്യക്കെതിരായ നീക്കം ശക്തമാക്കിയിട്ടുണ്ട്.
വിമാനം വെടിവെച്ചിട്ടെന്ന് കരുതുന്ന വിമത൪ക്ക് ആയുധം എത്തിച്ചുനൽകിയത് റഷ്യയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി ആരോപിച്ചു. എന്നാൽ, തെളിവുകൾ അദ്ദേഹം വ്യക്തമാക്കിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.