പ്രസവാനന്തര ശുശ്രൂഷ: ആയുര്‍വേദ ചികിത്സയുമായി ‘ജനശ്രീ’

തിരുവനന്തപുരം: പ്രസവാനന്തരശുശ്രൂഷക്കും നവജാതശിശുക്കളുടെ സംരക്ഷണത്തിനുമായി ഒരു ആയു൪വേദ ചികിത്സാ പദ്ധതിക്ക് ജനശ്രീ മിഷൻ രൂപംനൽകുന്നു. തിരുവനന്തപുരത്തെ ആയു൪വേദ ചികിത്സാകേന്ദ്രമായ വാസുദേവവിലാസം നഴ്സിങ് ഹോമിലാണ് ജനശ്രീ വനിതാ പ്രവ൪ത്തക൪ക്ക് പരിശീലനം നൽകുന്നത്.
പരിശീലനപരിപാടി തിങ്കളാഴ്ച രാവിലെ ജനശ്രീ മിഷൻ ചെയ൪മാൻ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.എസ്. ബാലചന്ദ്രൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ വാസുദേവവിലാസം എം.ഡി ഡോ. പ്രദീപ് ജ്യോതി, സോളമൻ അലക്സ്, നദീറ സുരേഷ്, സതീഷ്കുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു. ജനശ്രീ മിഷനിലെ 15 വനിതകൾക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.