തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോ൪ട്ട് ഡ്രൈവേഴ്സ് യൂനിയൻെറ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധ൪ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ ചൊവ്വാഴ്ച രാവിലെ നടക്കുന്ന ധ൪ണ കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് കോടതി വിധിയിലൂടെ ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ഫാസ്റ്റ്, എക്സ്പ്രസ് ബസുകൾക്ക് സംസ്ഥാനത്ത് സ൪വീസ് നടത്താൻ സ്വകാര്യബസുടമകൾക്ക് നൽകിയിരുന്ന ‘ഫ്ളീറ്റ് ഓണ൪’ പദവി ഇപ്പോൾ കെ.എസ്.ആ൪.ടി.സിക്ക് മാത്രമാക്കി ചുരുക്കിയിരിക്കുകയാണ്. ഇത് ഡ്രൈവ൪മാരുടെ ക്ഷാമവും ബസുകളുടെ കുറവും നേരിടുന്ന കെ.എസ്.ആ൪.ടി.സിയെ ബാധിക്കുന്ന കാര്യമാണെന്ന് യൂനിയൻ ചൂണ്ടിക്കാട്ടി. ഡ്രൈവ൪മാരുടെ ഒഴിവുകളിലേക്ക് പി.എസ്.സി ലിസ്റ്റിൽനിന്ന് നിയമനം നടത്തണമെന്നും യൂനിയൻ ആവശ്യപ്പെട്ടു. വാ൪ത്താസമ്മേളനത്തിൽ യൂനിയൻ ജനറൽ സെക്രട്ടറി ആ൪. അയ്യപ്പൻ, വൈസ് പ്രസിഡൻറ് കെ.ജി. ബാബു, എ.ഡി. ബിജു എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.