തൃപ്രയാര്‍–കൂടല്‍മാണിക്യം ക്ഷേത്രങ്ങളില്‍ ഭക്തജനതിരക്ക്

ഇരിങ്ങാലക്കുട\തൃപ്രയാര്‍: നാലമ്പല ദര്‍ശനത്തിന്‍െറ ഭാഗമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലും തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലും ഭക്തജനതിരക്ക് അനുഭവപ്പെട്ടു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഭക്തജനങ്ങള്‍ വരിയില്‍ ഇടം പിടിച്ചിരുന്നു. ക്ഷേത്രത്തിന് സമീപത്തുള്ള മഹാത്മഗാന്ധി റീഡിങ് മുതല്‍ ഭക്തജനങ്ങളുടെ വരി നീണ്ടു. കോരിച്ചൊരിയുന്ന മഴ കൂസാതെയാണ് ദര്‍ശനം നടത്തിയത്. ഭക്തര്‍ എത്തിച്ചേര്‍ന്ന ബസുകള്‍ ദേവസ്വത്തിന്‍െറ കൊട്ടിലായ്ക്കല്‍പറമ്പില്‍ ഉള്‍ക്കൊള്ളാതെ ക്ഷേത്രത്തിന്‍െറ സമീപത്തുള്ള വഴികളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതോടെ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. ഉച്ചപൂജ കഴിഞ്ഞ് മുഴുവന്‍ പേര്‍ക്കും ദര്‍ശനം നടത്താന്‍ ദേവസ്വം അധികൃതര്‍ സൗകര്യം ഒരുക്കിയിരുന്നു. അതേസമയം, ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാത്തതിലും കംഫര്‍ട്ട് സ്റ്റേഷന്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിലും വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധിച്ചു. രാമായണ മാസാചരണത്തോടനുബന്ധിച്ച് ആദ്യ ഞായറാഴ്ച ശ്രീരാമക്ഷേത്രത്തില്‍ വന്‍ തിരക്കനുഭവപ്പെട്ടു. പുലര്‍ച്ചെ മുതല്‍ ക്ഷേത്ര പരിസരത്ത് തീര്‍ഥാടകരത്തെിയ വാഹനങ്ങള്‍ നിറഞ്ഞു. ഇടക്കിടെ കനത്ത മഴ പെയ്തെങ്കിലും ക്ഷേത്രനടയിലെ പന്തല്‍ ഭക്തര്‍ക്ക് ഉപകാരപ്രദമായി. പ്രസാദഊട്ട്, മൊബൈല്‍ വഴിപാട് കൗണ്ടറുകള്‍, ആംബുലന്‍സ് അടക്കം ഡോക്ടര്‍മാരുടെ സേവനം എന്നിവയും ഭക്തര്‍ക്ക് ലഭ്യമാക്കി. സ്വകാര്യ വാഹനങ്ങളിലാണ് കൂടുതല്‍ ഭക്തര്‍ എത്തുന്നതെങ്കിലും കെ.എസ്.ആര്‍.ടി.സിയും നാലമ്പലം സ്പെഷല്‍ ബസുകള്‍ സര്‍വീസ് നടത്തി വരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.