എരുമപ്പെട്ടി: വീടും കാറും ആക്രമിച്ച സംഭവത്തില്‍ തെളിവില്ളെന്ന് റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ച എസ്.ഐക്കെതിരെ ‘പൊലീസ് കംപ്ളയ്ന്‍റ് അതോറിറ്റിയില്‍’ പരാതി. കരിയന്നൂര്‍ ചുങ്കത്ത് വീട്ടില്‍ തോമസാണ് എരുമപ്പെട്ടി എസ്.ഐ ആയിരുന്ന കെ.എം. വാസുദേവനെതിരെ പരാതി നല്‍കിയത്. എരുമപ്പെട്ടിയില്‍ പണമിടപാട് സ്ഥാപനം നടത്തുന്ന തോമസിന്‍െറ വീടിനുനേരെ 2011 ഒക്ടോബര്‍ 27ന് രാത്രി 1.30നാണ് ആക്രമണം നടന്നത്. വീടിന്‍െറ ജനല്‍ ചില്ലുകളും പോര്‍ച്ചില്‍ കിടന്ന കാറും തകര്‍ത്തു. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികളെ പിടികൂടാനായില്ല. കേസ് നിരുത്തരവാദിത്തത്തോടെ കൈകാര്യം ചെയ്ത എസ്.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കംപ്ളയ്ന്‍റ് അതോറിറ്റിക്ക് പരാതി നല്‍കിയിട്ടുള്ളത്. കേസ് പുനരന്വേഷണം നടത്തുന്നതിന് തൃശൂര്‍ റൂറല്‍ ക്രൈം ഡിറ്റാച്ച്മെന്‍റിന് തൃശൂര്‍ എസ്.പി ഉത്തരവ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.