ക്ഷീരകര്‍ഷക സംഗമവും കന്നുകാലി പ്രദര്‍ശനവും

പറളി: ക്ഷീര വികസന വകുപ്പ് ബ്ളോക്ക്തല ക്ഷീരകര്‍ഷക സംഗമവും കന്നുകാലി പ്രദര്‍ശനവും സംഘടിപ്പിച്ചു. കെ.വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.വി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകന്‍, ഏറ്റവും മികച്ച ക്ഷീര കര്‍ഷകന്‍ എന്നിവരെ പ്രത്യേകം ആദരിച്ചു. ക്ഷീരദീപം സ്കോളര്‍ഷിപ്പ് വിതരണം, ക്ഷേമനിധി ആനുകൂല്യവിതരണം ഏറ്റവും മികച്ച പുല്‍കൃഷി തോട്ടമുടമയെ ആദരിക്കല്‍ എന്നിവയും നടന്നു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മിനി രവീന്ദ്രനാഥ് ക്ളാസെടുത്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക് കുമാര്‍, ജയ സുജീഷ്, സനല്‍കുമാര്‍, പി.എ. പുഷ്പവല്ലി, വി.വി. മധു, സുഭദ്ര ബാലകൃഷ്ണന്‍, ജഗദമ്മ, കെ.ടി. സുരേഷ് എന്നിവര്‍ സംസാരിച്ചു. പി.എ. രാമന്‍ സ്വാഗതവും സുഭദ്ര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.