തെരുവുവിളക്കുകള്‍ റിപ്പയര്‍ ചെയ്തതില്‍ അഴിമതിയെന്ന്

മങ്കട: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ തെരുവുവിളക്കുകള്‍ റിപ്പയര്‍ ചെയ്തതില്‍ വന്‍ അഴിമതിനടന്നിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ്. വിവരാവകാശ നിയമപ്രകാരം കിട്ടിയ വിവരങ്ങളില്‍ തെളിഞ്ഞ രേഖകള്‍ വെച്ച് വിജിലന്‍സിന് പരാതി നല്‍കിയതായും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് അംഗവും പ്രതിപക്ഷ നേതാവുമായ കൊണ്ടത്തേ് ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊണ്ടോട്ടിയിലുള്ള സ്വകാര്യ ഗ്രൂപ്പുമായി 2012ല്‍ വെച്ച കരാര്‍ കള്ളമായി പടച്ചുണ്ടാക്കിയതാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിപ്രകാരം ഒരു തെരവുവിളക്ക് റിപ്പയര്‍ ചെയ്യാന്‍ ഒരു വര്‍ഷ കാലയളവില്‍ (2 ട്യൂബ് ലൈറ്റ്കൂടിയ സെറ്റിന്) പരമാവധി 980 രൂപയും സി.എഫ്.എല്ലിന് 786 രൂപയുമാണ് നല്‍കേണ്ടത്. ഇപ്രകാരം ഇതുവരെയായി 212 തെരുവുവിളക്കുകള്‍ റിപ്പയര്‍ ചെയ്യാന്‍ വിളക്കൊന്നിന് 2358രൂപ 49 പൈസ നിരക്കില്‍ 212 വിളക്കുകള്‍ക്ക് 5 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഇത് വന്‍ അഴിമതിയാണെന്നും ശരിയായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഓരോ ലൈറ്റുകള്‍ക്കും ഒരു വര്‍ഷത്തെ ഗാരന്‍റിയോടെയാണ് നന്നാക്കുന്നത് എന്നിരിക്കെ പഞ്ചായത്തിലെ തെരുവുവിളക്കുകള്‍ തൊണ്ണൂറു ശതമാനവും പ്രവര്‍ത്തിക്കുന്നില്ളെന്നും പരാതിയുണ്ട്. പഞ്ചായത്തിന് നഷ്ടപ്പെട്ട പണം ബന്ധപ്പെട്ടവരില്‍നിന്ന് തിരിച്ചുപിടിക്കണമെന്നും പരാതിയില്‍ പറയുന്നു. കൊണ്ടത്തേ് ബഷീര്‍, വി.പി. അബ്ദുല്‍ അസീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.