ബാങ്കിന്‍െറ പൂട്ടുപൊട്ടിച്ച് കവര്‍ച്ചശ്രമം

പത്തനംതിട്ട: സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തുള്ള കാര്‍ഷിക വികസന ബാങ്കിന്‍െറ പൂട്ടുപൊട്ടിച്ച് കവര്‍ച്ചശ്രമം. പരിസരത്തെ ചില സ്വകാര്യ സ്ഥാപനങ്ങളിലും മോഷണശ്രമമുണ്ടായി. ശനിയാഴ്ച രാത്രിയായിരുന്നു കവര്‍ച്ചശ്രമം. ബാങ്കിന്‍െറ ഒരു ഷട്ടറിന്‍െറ രണ്ട് പൂട്ടുകളില്‍ ഒന്ന് പൊളിച്ചു. രണ്ടാമത്തെ ഷട്ടറിന്‍െറ പൂട്ടുപൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. പൂട്ടുപൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരകള്‍ അവിടത്തെന്നെ ഉപേക്ഷിച്ചിട്ടുണ്ട്. റോഡിന്‍െറ എതിര്‍വശത്തുള്ള ഇന്‍സ്പയര്‍, ലൈഫ് സ്റ്റൈല്‍ എന്നീ സ്വകാര്യ സ്ഥാപനങ്ങളുടെ വാതില്‍ പൊളിച്ചെങ്കിലും സാധനങ്ങളൊന്നും കൊണ്ടുപോയിട്ടില്ല. കമ്പ്യൂട്ടര്‍, ഫാക്സ് എന്നിവ ഉണ്ടായെങ്കിലും എടുത്തിട്ടില്ല. തൊട്ടടുത്ത പെട്ടിക്കട കുത്തിത്തുറന്ന് സിഗരറ്റ് മോഷ്ടിച്ചു. ബാങ്ക് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. ഫിംഗര്‍പ്രിന്‍റ് വിദഗ്ധര്‍ പരിശോധന നടത്തി. ഉച്ചയോടെ പൊലീസ് നായയും പരിശോധനക്കത്തെി. ബാങ്കിന്‍െറ ഷട്ടറില്‍ മണം പിടിച്ച നായ മോഷണം നടന്ന തൊട്ടടുത്ത സ്ഥാപനങ്ങളിലേക്കോടി. പിന്നീട് പരിസരത്തെ പഴയ ട്യൂട്ടോറിയല്‍ കോളജ് വരെയും പോയി. പത്തനംതിട്ട പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.