ഏഴംകുളത്ത് പാചകവാതക ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശം

അടൂര്‍: ഏഴംകുളം മേഖലയില്‍ പാചകവാതക ഉപഭോക്താക്കളുടെ യോഗത്തില്‍ പറക്കോട് പൂര്‍ണിമ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശം. സി.പി.എം നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ പാചകവാതക ഉപഭോക്താക്കളുടെ കണ്‍വെന്‍ഷനിലാണ് പരാതി ഉയര്‍ന്നത്. സിലിണ്ടര്‍ റോഡില്‍ അലക്ഷ്യമായി ഇറക്കുന്നതും അമിത തുക ഈടാക്കുന്നതായും പരാതി പറഞ്ഞാല്‍ തുടര്‍ന്ന് യഥാസമയം എത്തിക്കാതെ ഏജന്‍സി ഉപഭോക്താക്കള്‍ ബുദ്ധിമുട്ടിക്കുന്നതായി വീട്ടമ്മമാര്‍ ഉള്‍പ്പെടെ പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആര്‍. തുളസീധരന്‍പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഇ.എ. റഹീം അധ്യക്ഷത വഹിച്ചു. വിജു രാധാകൃഷ്ണന്‍, ആര്‍. കമലാസസന്‍, മോളി ജോസ്, സവിത, രേഖാ ബാബു, ഓമന ശശിധരന്‍, മോഹനന്‍ നായര്‍, ഷമിന്‍ എന്നിവര്‍ സംസാരിച്ചു. എല്‍.പി.ജി ഏഴംകുളം മേഖല ഉപഭോക്തൃഫോറം രൂപവല്‍കരിച്ചു. ഭാരവാഹികള്‍: ആര്‍. കമലാസസന്‍ (പ്രസി.), ശിവന്‍കുട്ടി, സവിത, ബാബു കുളത്തിങ്കല്‍ (വൈസ്. പ്രസി.), വിജു രാധാകൃഷ്ണന്‍ (സെക്ര.), ഷമിന്‍, രേഖ ബാബു, അനില്‍ കുമാര്‍ (ജോ.സെക്ര.). വാര്‍ഡ് തലത്തില്‍ ഫോറം രൂപവത്കരിച്ചതിനു ശേഷം ആഗസ്റ്റ് നാലിന് രാവിലെ 10ന് പറക്കോട് ഏജന്‍സിയിലേക്ക് മാര്‍ച്ച് നടത്തും. സിലിണ്ടര്‍ ലഭ്യത സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ 9847110056, 9747891095, 9946377277 നമ്പറുകളില്‍ അറിയിക്കണമെന്ന് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.