ഹോട്ടലുകളില്‍ ശുചിത്വ പരിശോധന

പത്തനംതിട്ട: ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ ഭാഗമായി ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, സോഡ ഫാക്ടറികള്‍, ഐസ് ഫാക്ടറികള്‍, ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ശുചിത്വം പാലിക്കാത്ത 351 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനം നടത്തിയ അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള രാജധാനി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം നിര്‍ദേശം നല്‍കി. മാസങ്ങളായി ഫ്രീസറില്‍ സൂക്ഷിച്ച ചീഞ്ഞ മത്സ്യം, പഴകിയ ഭക്ഷണ സാധനങ്ങള്‍, ഇറച്ചി തുടങ്ങിയവ സംഘം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന് പരിശോധനക്ക് നല്‍കി. സമാനമായ രീതിയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിച്ച അടൂര്‍ കെ.എസ്.ആര്‍.ടി.സി കാന്‍റീന്‍ ഉടമക്ക് ആരോഗ്യവകുപ്പ് അടച്ചുപൂട്ടല്‍ നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗ്രേസി ഇത്താക്കിന്‍െറ നേതൃത്വത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒമാര്‍, ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പബ്ളിക് ഹെല്‍ത്ത് നഴ്സുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.