സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് പരിശീലനം തുടങ്ങി

പത്തനംതിട്ട: ജില്ലയിലെ സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് പാചകത്തൊഴിലാളികള്‍ക്കായി നടത്തുന്ന ദ്വിദിന പരിശീലനത്തിന്‍െറ ജില്ലാതല ഉദ്ഘാടനം തിരുവല്ല ഡയറ്റില്‍ അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ നിര്‍വഹിച്ചു. പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്. മാത്യു അധ്യക്ഷത വഹിച്ചു. എസ്. എസ്. എ പ്രോജക്ട് ഓഫിസര്‍ പി.ആര്‍. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. പ്രസന്നകുമാരപിള്ള, പരിശീലന പരിപാടിയുടെ ജില്ലാ കോഓഡിനേറ്ററും ഡയറ്റ് സീനിയര്‍ ലെക്ചററുമായ ആര്‍. വിജയമോഹന്‍, തിരുവല്ല എ.ഇ.ഒ. പി. ദേവകീദേവി, ഡയറ്റ് ഫാക്കല്‍റ്റി ഡോ. കെ.ഗീതാലക്ഷ്മി, ജില്ലാ നൂണ്‍ ഫീഡിങ് ഓഫിസര്‍ എസ്.എസ്.ബിജി, തിരുവല്ല ബി.പി.ഒ എന്‍.കെ. ലീലാമണി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 11 കേന്ദ്രങ്ങളിലാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ പരിശീലനം നടക്കുന്നത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ പരിശീലനം. ഉച്ചഭക്ഷണ ബത്ത, യാത്രാബത്ത എന്നിവ നല്‍കുന്നുണ്ട്. എ.ഇ.ഒമാര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ബി.പി.ഒമാര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നു. ജില്ലയിലെ 702 സ്കൂളുകളില്‍നിന്നുള്ള പാചകത്തൊഴിലാളികളാണ് ക്ളാസില്‍ പങ്കെടുക്കുന്നത്. ഡയറ്റിന്‍െറയും പത്തനംതിട്ട ബി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ സ്കൂള്‍ ഉച്ചഭക്ഷണ പാചകക്കാര്‍ക്ക് പരിശീലന പരിപാടിക്ക് തുടക്കമായി. ഉദ്ഘാടനം വെട്ടിപ്പുറം ഗവ. എല്‍.പി സ്കൂളില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജാസിംകുട്ടി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.ഇ.ഒയുടെ പി.എ. റൈഹാന, ഡയറ്റ് ഫാക്കല്‍റ്റി റജിന്‍ എബ്രഹാം, എ.ഇ.ഒ വി.എന്‍. ബാബു, ബ്ളോക് പ്രോഗ്രാം ഓഫിസര്‍ ഷാജി എ.സലാം, ഹെഡ്മാസ്റ്റേഴ്സ് ഫോറം കണ്‍വീനര്‍മാരായ പി.ജി. സതീഷ് കുമാര്‍, പി.ജെ. ഗീവര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. എം.വി.വിമലാബായി അമ്മ, ഇന്ദിരാദേവി, സ്വപ്ന കൃഷ്ണന്‍, ടി.എസ്. സ്മിത എന്നിവര്‍ ക്ളാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.