പത്തനംതിട്ട: അനര്‍ഹമായി ബി.പി.എല്‍-എ.എ.വൈ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ എസ്. ഹരികിഷോര്‍ ജില്ലാ സപൈ്ള ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. അനര്‍ഹമായ റേഷന്‍കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുന്നതിന് അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി. ഇതിനായി അനര്‍ഹമായ കാര്‍ഡുകള്‍ കണ്ടത്തെുന്നതിന് നിയോഗിച്ച സ്പെഷല്‍ സ്ക്വാഡുകളുടെ പരിശോധന ശക്തമാക്കും. ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 17 വരെ ജില്ലയിലെ അഞ്ചു താലൂക്കുകളിലായി സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ അനര്‍ഹമായ 1342 ബി.പി.എല്‍-എ.എ.വൈ കാര്‍ഡുകള്‍ കണ്ടത്തെി എ.പി.എല്ലാക്കി മാറ്റി. കോഴഞ്ചേരിയില്‍ 402, മല്ലപ്പള്ളിയില്‍ 202, റാന്നിയില്‍ 230, അടൂരില്‍ 334, തിരുവല്ലയില്‍ 174 എന്നിങ്ങനെ കാര്‍ഡുകളാണ് അനര്‍ഹമെന്ന് കണ്ടത്തെി എ.പി.എല്‍ ആക്കിമാറ്റിയത്. ബി.പി.എല്‍-എ.എ.വൈ കാര്‍ഡുകള്‍ കൈവശം വെച്ച സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആദായ നികുതി നല്‍കുന്നവര്‍, നാലുചക്ര വാഹനം ഉള്ളവര്‍, 1000 ചതുരശ്ര അടിക്കുമേല്‍ വീട് സ്വന്തമായി ഉള്ളവര്‍, ഒരു ഏക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവര്‍ എന്നിവര്‍ക്കെതിരെയാണ് കര്‍ശന നിയമ നടപടി സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.