പാലാ: നഗരസഭയെ ഒന്നാം ഗ്രേഡായി ഉയര്‍ത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മന്ത്രി കെ.എം. മാണിയെയും വകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയെയും നഗരസഭാ കൗണ്‍സില്‍ യോഗം അനുമോദിച്ചു. തുടര്‍ച്ചയായി മൂന്നു വര്‍ഷവും പദ്ധതിവിഹിതം 100 ശതമാനം വിനിയോഗിക്കുകയും തനത് വരുമാനമായ കെട്ടിടനികുതി, തൊഴില്‍ നികുതി, വിനോദനികുതി, ലൈസന്‍സ് ഫീസുകള്‍, നഗരസഭാ കെട്ടിടങ്ങളുടെ വാടക എന്നിവയുടെ സമാഹരണത്തില്‍ കേരളത്തിലെ ഇതര നഗരസഭകള്‍ക്ക് മാതൃകയാവുകയും ചെയ്ത പാലാ നഗരസഭയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ പറഞ്ഞു. ഇതോടെ പാലാ നഗരസഭയുടെ പദ്ധതിവിഹിതം നാല് കോടിയായി വര്‍ധിക്കും. മുന്‍കാലങ്ങളില്‍ ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരുന്നു നഗരസഭകളുടെ ഗ്രേഡ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഈവര്‍ഷം പ്രവര്‍ത്തന മികവ്കൂടി പരിഗണിച്ചാണ് തീരുമാനം. നഗരസഭകള്‍ക്ക് പദ്ധതിതുക സര്‍ക്കാറില്‍നിന്ന് അനുവദിക്കുന്നത് ് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇതര ഗ്രാന്‍റുകളും പദ്ധതികളും അനുവദിക്കുന്നത് ഗ്രേഡിന്‍െറ അടിസ്ഥാനത്തിലാണ്. കേരളത്തിലെ ഫസ്റ്റ് ഗ്രേഡ് നഗരസഭകളില്‍ മാത്രമാണ് കഴിഞ്ഞ കാലങ്ങളില്‍ നഗരസഭാ റോഡുകള്‍ പൊതുമരാമത്തുവകുപ്പ് നേരിട്ട് ഗ്രാമസഭാ റോഡ് വികസന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം നടത്തിയത്. നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ പാലാ നഗരസഭയിലും നടപ്പാക്കാന്‍ സാധിക്കും. കൂടുതല്‍ ഭരണനിര്‍വഹണ ഉദ്യോഗസ്ഥരെയും നഗരസഭക്ക് അനുവദിച്ചുകിട്ടും. വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ചന്ദ്രികാദേവി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഷാജു വി. തുരുത്തേല്‍, ബിനു പുളിക്കകണ്ടം, ആന്‍േറാ ജോസ് പടിഞ്ഞാറേക്കര, ബെറ്റി ഷാജു, കൗണ്‍സിലര്‍മാരായ തോമസ് പീറ്റര്‍, നീന ചെറുവള്ളി, തോമസ് മൂലംകുഴക്കല്‍, പ്രഫ. ഗ്രേസിക്കുട്ടി കുര്യാക്കോസ്, സെലീന തങ്കച്ചന്‍, ലിജി ബിജു, സാലി ഷാജു, പി.കെ. മധു പാറയില്‍, രഞ്ജിനി പ്രദീപ്, ലത മോഹനന്‍, ജൂലിയറ്റ് ജോബി, ജോജോ കുടക്കച്ചിറ, സാബു എബ്രഹാം, വി.ആര്‍. രാജേഷ്, ജിമ്മി ജോസഫ്, മായ പ്രദീപ്, പുഷ്പമ്മ രാജു എന്നിവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.