മണ്ണഞ്ചേരി ഗവ. ഹൈസ്കൂളില്‍ ‘വെളിച്ചം’ ഉദ്ഘാടനം ഇന്ന്

മണ്ണഞ്ചേരി: മണ്ണഞ്ചേരി ഗവ. ഹൈസ്കൂളില്‍ മാധ്യമം ‘വെളിച്ചം’ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. മണ്ണഞ്ചേരി കമ്പിയകം ട്രേഡേഴ്സ് ഉടമ സിറാജ് കമ്പിയകമാണ് പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്. രാവിലെ 10.30ന് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ സിറാജ് കമ്പിയകം പത്രത്തിന്‍െറ കോപ്പികള്‍ ഹെഡ്മിസ്ട്രസ് കെ.എം. ഹലീമബീവിക്ക് കൈമാറും. പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജുമൈലത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ വി.ആര്‍. ജഗദീഷ്, പി.ടി.എ പ്രസിഡന്‍റ് സി.സി. നിസാര്‍, സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി എസ്. ഹേമ, മാധ്യമം കോഓഡിനേറ്റര്‍ എ. ഹസന്‍കുഞ്ഞ്, ലേഖകന്‍ അലിക്കുഞ്ഞ് ആശാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാധ്യമം സീനിയര്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് എ.ആര്‍. ഉബൈദ് പദ്ധതി വിശദീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.