ന്യൂഡൽഹി: അരിയും ഗോതമ്പും കരിമ്പുമുൾപ്പെടെയുള്ള ഭക്ഷ്യവിളകളിൽ ജനിതക വിത്തുപരീക്ഷണം നടത്താൻ അനുമതി നൽകിയ കേന്ദ്ര സ൪ക്കാ൪ നടപടിക്കെതിരെ കടുത്ത വിമ൪ശവുമായി സംഘ്പരിവാ൪ സംഘടന. ജി.എം വിളകൾക്ക് അനുമതി നൽകിയതിലൂടെ വോട്ട് ചെയ്ത ജനങ്ങൾ വഞ്ചിക്കപ്പെട്ടെന്ന പ്രതികരണവുമായി ആ൪.എസ്.എസിൻെറ ശാസ്ത്ര-സാമ്പത്തിക അജണ്ട നടപ്പാക്കുന്ന സ്വദേശി ജാഗരൺ മഞ്ചാണ് രംഗത്തത്തെിയത്. മണ്ണിനെയും മനുഷ്യനെയും എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് പൂ൪ണമായ ശാസ്ത്രീയ പഠന നിരീക്ഷണങ്ങൾ നടത്താതെ ജി.എം വിളകൾ അനുവദിക്കില്ളെന്ന് ബി.ജെ.പി പ്രകടനപത്രികയിലും നേതാക്കൾ പ്രസംഗങ്ങളിലും വാഗ്ദാനം നൽകിയിരുന്നതാണ്. എന്നാൽ എന്ത് പഠനത്തിൻെറ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നോ പഠന ഫലങ്ങളെന്തെന്നോ സ൪ക്കാറോ അനുമതി നൽകിയ സമിതിയോ വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തെ ജനങ്ങളും ക൪ഷകരും ശാസ്ത്ര വിദഗ്ധരും ആക്ടിവിസ്റ്റുകളുമുൾപ്പെടെ ഒരു സമൂഹത്തിൻെറ നിരന്തര പോരാട്ടങ്ങളുടെ ഫലമായാണ് ജനിതക വിള പരീക്ഷണം നി൪ത്തിവെച്ചിരുന്നതെന്ന് മഞ്ച് അഖിലേന്ത്യാ കൺവീന൪ ഡോ. അശ്വനി മഹാജൻ പത്രക്കുറിപ്പിൽ ഓ൪മപ്പെടുത്തി.
നിലവിലെ ഭരണകൂടത്തിലെ അംഗങ്ങളുൾപ്പെട്ട പാ൪ലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ജി.എം ഭക്ഷ്യവിളകൾ നിരോധിക്കണമെന്ന് ആവശ്യമുയ൪ത്തിയിരുന്നതാണ്. അനുമതി അടിയന്തരമായി തടയണമെന്ന് സംഘടന ആവശ്യപ്പെട്ടു. ബി.ജെ.പിയെ അധികാരത്തിലത്തെിക്കാൻ ആ൪.എസ്.എസ് നി൪ദേശപ്രകാരം ഗ്രാമഗ്രാമാന്തരങ്ങളിലും നഗര ബുദ്ധിജീവികൾക്കിടയിലും ബോധവത്കരണ യജ്ഞങ്ങൾ നടത്തിയ സംഘടനയാണ് സ്വദേശി ജാഗരൺ മഞ്ച്. യു.പി.എ സ൪ക്കാറിൻെറ സാമ്പത്തിക നയങ്ങളും ജി.എം, എഫ്.ഡി.ഐ വിഷയങ്ങളിലെ നിലപാടുകളും രാജ്യ താൽപര്യത്തിനും സ്വദേശി സംരംഭങ്ങൾക്കും ഭീഷണിയാവുന്നതെങ്ങനെയെന്ന് വിശദീകരിച്ച് മഞ്ച് പ്രതിനിധികൾ നടത്തിയ കാമ്പയിൻ വിദ്യാ൪ഥി-യുവജനങ്ങൾക്കിടയിലും ക൪ഷക-വ്യാപാരി സമൂഹത്തിനിടയിലും ബി.ജെ.പി അനുകൂല സാഹചര്യം വള൪ത്താൻ ഫലപ്രദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.