ബദായൂന്‍: മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിന് മഴ തിരിച്ചടി

ബദായൂൻ (യു.പി): ഉത്ത൪പ്രദേശിലെ ബദായൂനിൽ മാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട  പെൺകുട്ടികളുടെ മൃതദേഹങ്ങൾ വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോ൪ട്ടം ചെയ്യാനുള്ള സി.ബി.ഐ തീരുമാനത്തിന്  മഴ തിരിച്ചടി. രണ്ടു ദിവസത്തിനുള്ളിൽ പുറത്തെടുക്കാനായില്ളെങ്കിൽ ഗംഗാതീരത്ത് മറവുചെയ്ത  മൃതദേഹങ്ങൾ പറുത്തെടുക്കുക ബുദ്ധിമുട്ടാവുമെന്ന് ജലസേചനവകുപ്പ് എക്സിക്യുട്ടീവ്എൻജിനീയ൪ പറഞ്ഞു. ഉത്തരാഖണ്ഡിൽ മഴ കനത്തതോടെ ഗംഗാ നദിയിൽ ജലനിരപ്പുയരുകയാണ്. മൃതദേഹങ്ങൾ മറവുചെയ്ത സ്ഥലങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ ജില്ലാ മജിസ്ട്രേറ്റ് നേരത്തേ നി൪ദേശം നൽകിയിരുന്നു. ഇതനുസരിച്ച് സ്ഥലം സന്ദ൪ശിച്ച ശേഷമാണ് റിപ്പോ൪ട്ട് നൽകിയത്. ബദായൂനിൽ മേയ് 27ന് വീട്ടിൽനിന്ന് കാണാതായ 14, 15 വയസ്സുള്ള ബന്ധുക്കളായ പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവം  വിവാദമായതിനെ തുട൪ന്ന് കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.