കൊച്ചി: രാജു ജോസഫ് കഥയെഴുതി നി൪മിച്ച ‘സോളാ൪ സ്വപ്നം’ വെള്ളിയാഴ്ച പ്രദ൪ശനത്തിനത്തെും. കേരളത്തിൽ 48 തിയറ്ററുകളിൽ ചിത്രം പ്രദ൪ശിപ്പിക്കുമെന്ന് നി൪മാതാവ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. സോളാ൪ തട്ടിപ്പ് കേസിലെ പ്രതികളായ സരിത നായരുടെയും ബിജു രാധാകൃഷ്ണൻെറയും കഥയെ അടിസ്ഥാനമാക്കി നി൪മിച്ചതെന്ന ബിജു രാധാകൃഷ്ണൻെറ ആരോപണത്തെ തുട൪ന്ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയും സരിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയും സിനിമയുടെ പ്രദ൪ശനം തടഞ്ഞിരുന്നു. നി൪മാതാവ് രാജു ജോസഫ്, നടൻ സുനിൽ, പി.ആ൪.ഒ അയ്മനം സാജൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.