രഹാനെക്ക് സെഞ്ച്വറി

ലണ്ടൻ: ലോ൪ഡ്സിലെ പിച്ചിൽ ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മുൻനിര ബാറ്റ്സ്മാന്മാ൪ കളി മറന്നപ്പോൾ വാലറ്റത്തെ കൂട്ടുപിടിച്ച് അജിൻക്യ രഹാനെ ഇന്ത്യയെ കരകയറ്റി.   എട്ടാം വിക്കറ്റിൽ ഭുവനേശ്വ൪ കുമാറുമായി  (36) ചേ൪ന്ന് വീരോചിതം പൊരുതിയ രഹാനെയുടെ സെഞ്ച്വറി (103) ആദ്യദിനം ഇന്ത്യയെ വൻതക൪ച്ചയിൽ നിന്ന് കരകയറ്റി.
ഒന്നാം ദിനം കളിനി൪ത്തുമ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 290 റൺസെന്ന  നിലയിലാണ്. 14 റൺസെടുത്ത മുഹമ്മദ് ഷമിയും 12 റൺസുമായി ഇശാന്ത് ശ൪മയുമാണ്  ക്രീസിൽ. രഹാനെ- ഭുവി സഖ്യം എട്ടാം വിക്കറ്റിൽ 90 റൺസ് നേടി.  പേസ൪മാരെ തുണക്കുമെന്ന് പ്രവചിക്കപ്പെട്ട പിച്ചിൽ ക്യുറേറ്റ൪മാരുടെ നിഗമനങ്ങൾ ശരിവെക്കുന്ന തരത്തിലായിരുന്നു ഇംഗ്ളീഷ് ബൗള൪മാ൪ തുടക്കത്തിൽ പന്തെറിഞ്ഞത്.  ടോസ് നേടിയ അലിസ്റ്റ൪ കുക് എതിരാളികളെ ബാറ്റിങ്ങിന് ക്ഷണിച്ചതിനു പിന്നാലെ   ഓപണ൪ ശിഖ൪ ധവാനെ (7) വീഴ്ത്തി ജെയിംസ് ആൻഡേഴ്സനാണ് ആതിഥേയ൪ക്ക് ബ്രേക് നൽകിയത്. ടീം സ്കോ൪ 11ൽ നിൽക്കെ ഗരെത് ബാലൻസാണ് ധവാനെ കൈപ്പിടിയിലൊതുക്കിയത്. ഇതോടെ, ഒതുങ്ങിയ ഇന്ത്യൻ ബാറ്റിങ് ഇംഗ്ളീഷ് പേസാക്രമണത്തിന് മുന്നിൽ റൺസ് കണ്ടത്തൊൻ ബുദ്ധിമുട്ടി. രണ്ടാം വിക്കറ്റിൽ മുരളിവിജയ്യും  പുജാരയും നങ്കൂരമിട്ടുകളിച്ചെങ്കിലും പദ്ധതി വിജയിച്ചില്ല. ഉച്ചഭക്ഷണത്തിന്  മുമ്പെ മുരളി വിജയ്യും (24) കൂടാരം കയറി. ലിയാം പ്ളുങ്കറ്റിൻെറ പന്തിൽ, ബാലൻസ് തന്നെയായിരുന്നു ക്യാച്ചെടുത്തത്. മൂന്നാം വിക്കറ്റിൽ കോഹ്ലിയത്തെിയതോടെ ഇന്നിങ്സിന് അൽപം വേഗം കൂടിയെങ്കിലും ആൻഡേഴ്സൻ  ഇംഗ്ളണ്ടിനെ കളിയിൽ തിരിച്ചത്തെിച്ചു.
വിക്കറ്റിനു പിന്നിൽ മാറ്റ് പ്രയ൪ക്ക് പിടികൊടുത്ത് കോഹ്ലി(25)യാണ് മടങ്ങിയത്. ബെൻസ്റ്റോക്സിൻെറ പന്തിൽ വിക്കറ്റ് നൽകി പുജാര (28) കൂടി വീണതോടെ ഇന്ത്യൻ പ്രതിരോധം തക൪ന്നു. ധോണി രക്ഷകവേഷമണിയുമെന്ന് പ്രതീക്ഷിച്ചതും അസ്ഥാനത്തായി. സ്റ്റുവ൪ട്ട് ബ്രോഡിൻെറ പന്തിൽ മാറ്റ് പ്രയ൪ക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ ഒരു റൺസ് മാത്രമായിരുന്നു ക്യാപ്റ്റൻെറ സംഭാവന. മൂന്നു റൺസെടുത്ത രവീന്ദ്ര ജദേജയെ മൊഈൻ അലി വിക്കറ്റിന് മുന്നിൽ കുടുക്കി. സ്റ്റുവ൪ട്ട് ബിന്നിയെ (9) ആൻഡേഴ്സനാണ് പുറത്താക്കിയത്. ഇതോടെ ഇന്ത്യ ഏഴിന് 145 എന്ന നിലയിലായിരുന്നു. രഹാനയുടേതടക്കം  വിക്കറ്റുമായി ആൻഡേഴ്സൻ ഇംഗ്ളീഷ് ബൗളിങ്ങിൽ തിളങ്ങി.
സ്കോ൪ ബോ൪ഡ്- ഇന്ത്യ:  വിജയ് സി ബാലൻസ് ബി പ്ളങ്കറ്റ് 24, ധവാൻ സി ബാലൻസ് ബി ആൻഡേഴ്സൻ 7, പുജാര ബി സ്റ്റോക്സ് 28, കോഹ്ലി സി പ്രയ൪ ബി ആൻഡേഴ്സൻ 25, രഹാനെ സി & ബി ആൻഡേഴ്സൻ 103, ധോണി സി പ്രയ൪ ബി ബ്രോഡ്1, ജദേജ എൽ.ബി.ഡബ്ള്യു ബി അലി 3, ബിന്നി എൽ.ബി.ഡബ്ള്യു ബി ആൻഡേഴ്സൻ 9, ഭുവനേശ്വ൪ ബി ബ്രോഡ് 36, മുഹമ്മദ് ഷമി  നോട്ടൗട്ട് 14 , ഇശാന്ത് ശ൪മ നോട്ടൗട്ട് 12, എക്സ്ട്രാസ് 28. ആകെ ഒമ്പത് വിക്കറ്റിന് 290.
ബൗളിങ്: ആൻഡേഴ്സൻ 22-7-55-4, ബ്രോഡ് 22-5-79-2, പ്ളങ്കറ്റ് 15-5-51-1, സ്റ്റോക്സ് 17-5-40-1, അലി 14-2-38-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.