മദ്യപിച്ച് ‘ബാലന്‍സ്’ തെറ്റി; ബാലന്‍സിന് താക്കീത്

ലണ്ടൻ: മദ്യപിച്ച് നിലതെറ്റിയ ഇംഗ്ളണ്ട് മുൻനിര ബാറ്റ്സ്മാൻ ഗാരി ബാലൻസിന് കോച്ച് പീറ്റ൪ മൂറിൻെറ ക൪ശന താക്കീത്. ഇന്ത്യയുമായുള്ള ആദ്യ ടെസ്റ്റിനു ശേഷം നോട്ടിങ്ഹാമിലെ ഒരു ബിയ൪പബിലാണ് ബാലൻസിനെ, ‘ ബാലൻസ്’   തെറ്റിയ നിലയിൽ കണ്ടത്.
തുട൪ന്ന്, കൈയിൽ ബിയ൪കാനും പിടിച്ചുനിൽക്കുന്ന ബാലൻസിൻെറ ചിത്രത്തോടെ പത്രങ്ങൾ സംഭവം വാ൪ത്തയാക്കുകയും ചെയ്തു. ഇതോടെ, ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോ൪ഡ് പ്രശ്നത്തിൽ ഇടപെടുകയും ബാലൻസിന് താക്കീത് നൽകാൻ കോച്ചിനോട് ആവശ്യപ്പെടുകയും ചെയ്തു.
ആദ്യടെസ്റ്റിൽ ഇന്ത്യക്കെതിരെ ബാലൻസ് അ൪ധസെഞ്ച്വറി നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.