ഉത്തേജകം; വാര്‍ബര്‍ട്ടന് വിലക്ക്

ലണ്ടൻ:  ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടത്തെിയതിനെ തുട൪ന്ന് വെയിൽസിൻെറ 800 മീറ്റ൪ ഓട്ടക്കാരൻ ഗരെത് വാ൪ബ൪ട്ടന് ബ്രിട്ടീഷ് അത്ലറ്റിക് ഫെഡറേഷൻെറ വിലക്ക്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെയിൽസിനായി മത്സരിച്ച വാ൪ബ൪ട്ടൻ 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിലും പങ്കെടുത്തിരുന്നു. അന്ന്, നേരിയ വ്യത്യാസത്തിനാണ് മെഡൽ നഷ്ടമായത്. വിലക്ക് വന്നതോടെ അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹത്തിന് പങ്കെടുക്കാനാവില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.