കോവളം ഫുട്ബാള്‍ ക്ളബ് താരങ്ങളെ തേടുന്നു

തിരുവനന്തപുരം:  ചുരുങ്ങിയ കാലത്തിനിടെ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ കോവളം ഫുട്ബാൾ ക്ളബ് പ്രഫഷനൽ ക്ളബായി മാറുന്നതിൻെറ ഭാഗമായി താരങ്ങളെ തെരഞ്ഞെടുക്കുന്നു. അടുത്ത സീസണിൽ ഐ -ലീഗ് രണ്ടാം ഡിവിഷനിൽ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് കളിക്കാരെ തെരഞ്ഞെടുക്കുന്നത്.
18നും 24നും ഇടയിൽ പ്രായമുള്ള കളിക്കാരെയാണ് കോവളം എഫ്.സിയിലേക്ക് തെരഞ്ഞെടുക്കുക. സെലക്ഷൻ ട്രയൽസ് ഈമാസം 23ന് രാവിലെ ഏഴുമുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. സീനിയ൪ ഡിസ്ട്രിക്ട്, യൂനിവേഴ്സിറ്റി, നാഷനൽ ടീമുകളിൽ കളിച്ചവ൪ക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം.
അഞ്ചുവ൪ഷം മുമ്പാണ് കോവളം എഫ്.സി പ്രവ൪ത്തനം തുടങ്ങിയത്. എസ്.ബി.ടി, ടൈറ്റാനിയം, കെ.എസ്.ഇ.ബി തുടങ്ങിയ പ്രമുഖ ഡിപാ൪ട്മെൻറ് ടീമുകൾ കളിക്കുന്ന ജില്ലാ സൂപ്പ൪ ഡിവിഷനിൽ മൂന്നുവ൪ഷമായി മികച്ച പ്രകടനം നടത്തുന്ന ടീമാണ് കോവളം എഫ്.സി. 2010-11 സീസണിലെ സൂപ്പ൪ ഡിവിഷനിൽ മൂന്നാം സ്ഥാനക്കാരായി.
ഹിമാചൽ പ്രദേശ്, ഗോവ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നടന്ന അഖിലേന്ത്യാ ടൂ൪ണമെൻറുകളിലും കോവളം എഫ്.സി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.
നിലവിൽ നാല് പ്രായ ഗ്രൂപ്പുകളിലായി നൂറിലധികം കുട്ടികൾ കോവളം എഫ്.സിയിൽ പരിശീലനം നടത്തുന്നുണ്ട്. ഇവിടെ പരിശീലനം നേടിയ കുട്ടികൾ ജില്ല-സ൪വകലാശാല-ഡിപാ൪ട്മെൻറ്-സംസ്ഥാന ടീമുകളിൽ സ്ഥാനം പിടിക്കുകയും ചെയ്തു.
എസ്.ബി.ടി ഫുട്ബാൾ ടീമിൻെറ രൂപവത്കരണത്തിൽ സുപ്രധാന പങ്കുവഹിച്ച ആ൪. രവിചന്ദ്രമൗലിയാണ് കോവളം എഫ്.സിയുടെ പ്രഫഷനൽ ക്ളബ് സ്വപ്നങ്ങൾക്ക് നേതൃത്വം നൽകുന്നത്. എസ്.ബി.ടി ടീമിൻെറ ആദ്യ മാനേജ൪ ജി. പ്രദീപ് കുമാറും കെ.എഫ്.സിയുടെ അണിയറയിലെ സജീവസാന്നിധ്യമാണ്. എ.എഫ്.സി എ-ലൈസൻസ് പരിശീലകൻ ഗീവ൪ഗീസ്, കേരള താരവും സി-ലൈസൻസ് പരിശീലകനുമായ എബിൻ റോസ് എന്നിവരാണ് സംഘാടക൪.
ഫോൺ: 9526019666, 9400652439, 9447124620

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.