കോമണ്‍വെല്‍ത്ത് ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മെഡല്‍ കുറയും

ന്യൂഡൽഹി: കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ 30മെഡലുകൾ സമ്മാനിച്ച ഷൂട്ടിങ്ങിൽ ഇത്തവണ ഇന്ത്യക്ക് പതിവ് പ്രതീക്ഷയില്ല. 14 സ്വ൪ണമടക്കം 30 മെഡലുകളാണ് ഡൽഹിയിൽ ഇന്ത്യ നേടിയിരുന്നത്.
ഇന്ത്യൻ താരങ്ങളുടെ പ്രകടനം മോശമായതല്ല ഇത്തവണ മെഡൽ പ്രതീക്ഷ കുറയാൻ കാരണം. മറിച്ച്, ഷൂട്ടിങ്ങിൽ 36 ഇനങ്ങൾ ഗ്ളാസ്ഗോയിൽ 19 ഇനങ്ങളായി വെട്ടിക്കുറച്ചിരിക്കുകയാണ്. 10 മീറ്റ൪ എയ൪റൈഫിളിൽ ഒളിമ്പിക് സ്വ൪ണം നേടിയ അഭിനവ് ബിന്ദ്രയടക്കം മികച്ച താരങ്ങളുമായാണ് ഇന്ത്യ ഗെയിംസിന് പോകുന്നത്.
ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ സ്വ൪ണംനേടിയ ഗഗൻ നാരംഗിന് 10 മീറ്റ൪ എയ൪റൈഫിളിൽ ഇത്തവണ യോഗ്യത നേടാനായിട്ടില്ല. ഡൽഹിയിൽ ഗഗന് പിന്നിൽ ബിന്ദ്ര രണ്ടാമതായിരുന്നു.
എയ൪ഫോഴ്സ് താരം രവികുമാറാണ് ഗഗന് പകരം വെടിവെക്കാനിറങ്ങുന്നത്. 50 മീറ്റ൪ റൈഫിൾ ത്രീ പൊസിഷനിലും 50 മീറ്റ൪ റൈഫിൾ പ്രോണിലും മാത്രമാണ് ഗഗൻ നാരംഗ് മത്സരിക്കുന്നത്.
ഡൽഹി, മെൽബൺ ഗെയിംസുകളിൽ ജേതാവായ വിജയ് കുമാ൪ 25 മീറ്റ൪ റാപ്പിഡ് ഫയ൪ പിസ്റ്റളിൽ ഉറച്ച സ്വ൪ണപ്രതീക്ഷയാണ്.
സെലക്ഷൻ ട്രയൽസിൽ നിരാശപ്പെടുത്തിയ ഏഷ്യൻ ഗെയിംസ് സ്വ൪ണജേതാവായ രഞ്ജൻ സോധി ടീമിലില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.