മുംബൈ: വനിതാ പത്രഫോട്ടോഗ്രാഫറും ടെലിഫോൺ ഓപറേറ്ററും മാനഭംഗത്തിനിരയായ ശക്തി മിൽ കൂട്ടമാനഭംഗക്കേസിൽ പ്രായപൂ൪ത്തിയാകാത്ത രണ്ടുപേരെ ജുവനൈൽ ജസ്റ്റിസ് ബോ൪ഡ് ദു൪ഗുണപരിഹാര പാഠശാലയിലേക്കയച്ചു.
രണ്ടുപേരും കുറ്റക്കാരെന്ന് കണ്ടത്തെിയ പ്രിൻസിപ്പൽ മജിസ്ട്രേറ്റ് ജി.ബി. ജാദവ്, ബോ൪ഡംഗം മേരി ചെട്ടിയാ൪ എന്നിവരാണ് മൂന്നുവ൪ഷം ‘നല്ല സ്വഭാവം’ പഠിക്കാൻ നാസിക്കിലെ ദു൪ഗുണപരിഹാര പാഠശാലയിലേക്ക് അയച്ചത്. ഇതേ കേസിൽ പ്രതികളായ മൂന്നുപേ൪ക്ക് മുംബൈ കോടതി വധശിക്ഷയും രണ്ടുപേ൪ക്ക് ആജീവനാന്ത തടവും വിധിച്ചിരുന്നു. കഴിഞ്ഞവ൪ഷം ജൂലൈയിൽ 18 കാരിയായ ടെലിഫോൺ ഓപറേറ്ററും ആഗസ്റ്റിൽ 22 കാരി ഫോട്ടോഗ്രാഫറും കൂട്ടമാനഭംഗത്തിനിരയാകുകയായിരുന്നു. രണ്ടുപേരെയും മാനഭംഗപ്പെടുത്തിയവ൪ക്കാണ് ആവ൪ത്തിച്ച് കുറ്റം ചെയ്തതിന് വധശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.