സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവെക്കണമെന്ന് സര്‍ക്കാര്‍

ന്യൂഡൽഹി: സിവിൽ സ൪വീസ് പ്രാഥമിക പരീക്ഷ മാറ്റിവെക്കണമെന്ന്  യൂനിയൻ പബ്ളിക് സ൪വീസ് കമീഷനോട്(യു.പി.എസ്.സി) സ൪ക്കാ൪ ആവശ്യപ്പെട്ടു. പരീക്ഷാ സിലബസിൽ വ്യക്തത വരുത്തുന്നതു വരെ പരീക്ഷ നീട്ടിവെക്കണമെന്നാണ് സ൪ക്കാറിൻെറ അഭ്യ൪ഥന. രണ്ടാം പേപ്പറിൽ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് പരീക്ഷാ൪ഥികൾ ശക്തമായി രംഗത്തത്തെിയിരുന്നു. ഹിന്ദി സംസാരിക്കുന്ന ഗ്രാമീണ മേഖലകളിൽനിന്ന് വരുന്നവരാണ് പ്രതിഷേധത്തിന്  പിന്നിൽ. ഭാഷാ വൈദഗ്ധ്യ പരീക്ഷയിൽ ഹിന്ദിയെ പൂ൪ണമായി തഴഞ്ഞ്  ഇംഗ്ളീഷിന് പ്രാമുഖ്യം നൽകുന്നതാണ് പുതിയ സിലബസ്. ഹിന്ദിയിൽ ഉത്തരം എഴുതാനാവില്ളെന്നതാണ് പരീക്ഷാ൪ഥികളെ ചൊടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.