കട്ടപ്പന: കനത്ത മഴയും കാറ്റും നിമിത്തം തോട്ടം മേഖലയിലെ റോഡുകളില്‍ മരം വീണും ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു. വ്യാപകമായി കൃഷിയും നശിച്ചു. കട്ടപ്പന-മാലി, മേട്ടുക്കുഴി-കറുവാക്കുളം, കട്ടപ്പന-ആനവിലാസം റോഡുകളില്‍ മരം വീണും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. പുളിയന്മലക്കും പുറ്റടിക്കും ഇടയില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടെങ്കിലും വൈകാതെ നീക്കി. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണതിനെുടര്‍ന്ന് മേട്ടുക്കുഴി, മാലി, വണ്ടന്മേട്, പുറ്റടി മേഖലയില്‍ വൈദ്യുതി വിതരണം തടസ്സമായി. ഹൈറേഞ്ച് മേഖലയില്‍ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയത്തെുടര്‍ന്ന് ഏലം, കുരുമുളക്, കാപ്പി, വാഴ തുടങ്ങിയ വിളകള്‍ക്ക് നാശമുണ്ടായി. ശക്തമായ കാറ്റില്‍ ഏലത്തിന്‍െറ തട്ട ഒടിഞ്ഞുവീണും ചെടിയൊന്നാകെ വീണും നാശമുണ്ടായി. കുരുമുളകിന്‍െറ താങ്ങുകാലുകള്‍ ഒടിഞ്ഞുവീണും കൃഷി നശിച്ചു. കട്ടപ്പന, കാഞ്ചിയാര്‍, ഇരട്ടയാര്‍, തങ്കമണി, വാഴവര, വള്ളക്കടവ് മേഖലകളിലുണ്ടായ ശക്തമായ കാറ്റില്‍ ആയിരത്തോളം ഏത്തവാഴ ഒടിഞ്ഞുവീണു. കട്ടപ്പനയാര്‍, ആമയാര്‍, ഇരട്ടയാര്‍, കല്ലാര്‍ നദികളിലൊക്കെ നീരൊഴുക്ക് ശക്തമായി. പെരിയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ജലാശയത്തിലേക്ക് നീരൊഴുക്ക് ശക്തമായിട്ടുണ്ട്. തൊടുപുഴ: കനത്ത മഴയോടൊപ്പം വീശിയടിച്ച കൊടുങ്കാറ്റില്‍ കുമാരമംഗലം പഞ്ചായത്തില്‍ വ്യാപക കൃഷിനാശം. നൂറുകണക്കിന് വാഴ നിലംപൊത്തി. വിളവെടുക്കാറായ കപ്പകൃഷിയും വെള്ളം കയറിയും കടപുഴകിയും ഉപയോഗശൂന്യമായി. പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചൂരവേലില്‍ നജീബിന്‍െറ 150 ഏത്തവാഴ കാറ്റില്‍ നിലംപൊത്തി. ഇരുനൂറോളം ചുവട് കപ്പയും നശിച്ചു. തോപ്പില്‍ മീരാന്‍ ഖാന്‍െറ നൂറോളം ഏത്തവാഴയും കപ്പ കൃഷിയും നശിച്ചു. കല്ലുംപുറത്ത് ഇസ്മായിലിന്‍െറ 50 ഏത്തവാഴ നിലംപൊത്തി. നിരവധി റബര്‍ മരങ്ങളും ഒടിഞ്ഞുവീണു. ഓണം വിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത ഏത്തവാഴത്തോട്ടങ്ങളാണ് കാറ്റ് കശക്കിയെറിഞ്ഞത്. നശിച്ച വാഴക്ക് കൃഷി വകുപ്പ് നല്‍കുന്നത് നിസ്സാര നഷ്ടപരിഹാരമാണ്. ഇത് മുടക്കുമുതല്‍ പോലുമാകില്ളെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷിക്ക് ചെലവായ തുക പോലും ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.