തൊടുപുഴ: വരള്‍ച്ച, കാലവര്‍ഷം, കാട്ടുതീ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൃഷിനാശം നേരിടാന്‍ ജില്ലക്ക് കൃഷി വകുപ്പിന്‍െറ രണ്ടരക്കോടി രൂപ കൂടി. കഴിഞ്ഞവര്‍ഷം വരള്‍ച്ചയും കാലവര്‍ഷവും മൂലം കൃഷിനാശം നേരിട്ടവര്‍ക്കും ഇത്തവണ ഉണ്ടാകാനിടയുള്ള കൃഷിനാശത്തിനും നഷ്ടപരിഹാരം നല്‍കാനാണ് തുക അനുവദിച്ചതെന്ന് കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. 2013-14 സാമ്പത്തികവര്‍ഷത്തെ വരള്‍ച്ച ദുരിതാശ്വാസമായി ജില്ലയിലെ കര്‍ഷകര്‍ക്ക് 68 ലക്ഷത്തിലധികം രൂപ കുടിശ്ശികയാണ്. കാലവര്‍ഷക്കെടുതിയിലെ നഷ്ടപരിഹാരം ഏറക്കുറെ കൊടുത്തുതീര്‍ത്തെങ്കിലും വരള്‍ച്ചയും കാട്ടുതീയും മൂലം കൃഷിനശിച്ചവര്‍ക്ക് ഫണ്ടിന്‍െറ അഭാവംമൂലം പണം പൂര്‍ണമായും കൊടുത്തിട്ടില്ല. ഈ വര്‍ഷം ജൂണ്‍ ഒന്നിന് ശേഷം ഇതുവരെ ജില്ലയില്‍ 116 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചിട്ടുണ്ട്. ഇതിന് 57,56,010 രൂപയുടെ നഷ്ടമാണ് കൃഷിവകുപ്പ് പ്രാഥമികമായി കണക്കാക്കിയത്. മുന്‍വര്‍ഷങ്ങളിലെ കുടിശ്ശിക തീര്‍ക്കാനും കാര്‍ഷിക മേഖലയിലെ ഈ വര്‍ഷത്തെ കെടുതികള്‍ നേരിടാനും കൂടുതല്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് രണ്ടരക്കോടി രൂപ അനുവദിച്ചത്. ഇതില്‍ ഒന്നരക്കോടി വരള്‍ച്ച കൃഷിനാശത്തിനും ഒരുകോടി രൂപ മഴയുമായി ബന്ധപ്പെട്ട കൃഷിനാശങ്ങള്‍ക്കുമാണ് വിനിയോഗിക്കുകയെന്ന് ജില്ലാ കൃഷി ജോയന്‍റ് ഡയറക്ടര്‍ ഷരീഫ തോപ്പില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ കുടിശ്ശിക കൊടുക്കാനും കാലവര്‍ഷം മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കാനും തുക വിനിയോഗിക്കും. കഴിഞ്ഞവര്‍ഷത്തെ കൊടും വരള്‍ച്ചയില്‍ ജില്ലയില്‍ കട്ടപ്പന, നെടുങ്കണ്ടം മേഖലകളിലാണ് കൂടുതല്‍ കൃഷിനശിച്ചത്. കാട്ടുതീമൂലവും കര്‍ഷകര്‍ക്ക് നാശനഷ്ടം നേരിട്ടു. കൃഷിവകുപ്പ് നടത്തിയ പഠനത്തത്തെുടര്‍ന്ന് 3.70 കോടിയുടെ നഷ്ടപരിഹാരമാണ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ഇതില്‍ 68.18 ലക്ഷമാണ് കിട്ടാനുണ്ടായിരുന്നത്. നേരത്തേ ലഭിച്ച തുക ബ്ളോക്കടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മഴമൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക് 13 ലക്ഷം രൂപ ഇതിനകം വിതരണം ചെയ്തു. എന്നാല്‍, കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചില്ളെന്ന പരാതി വ്യാപകമാണ്. പണം കര്‍ഷകരുടെ അക്കൗണ്ടുകളിലത്തെിക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ചവരുത്തുന്നതായി പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.