പാതയോരത്തെ നിലംപൊത്താറായ മരങ്ങള്‍ ഭീഷണി

എടക്കര: സി.എന്‍.ജി റോഡരികിലെ നിലം പൊത്താറായ മരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കരിമ്പുഴ മുതല്‍ നാടുകാണി വരെയുള്ള ഭാഗങ്ങളില്‍ നൂറുകണക്കിന് മരങ്ങളാണ് അപകടമൊരുക്കി നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസം എടക്കര ടൗണില്‍ തപാല്‍ വകുപ്പിന്‍െറ ഉടമസ്ഥതയിലെ സ്ഥലത്തെ ചീനിമരം കടപുഴകി റോഡിലേക്ക് പതിച്ചിരുന്നു. ഈസമയം റോഡിലൂടെ വന്ന കാറും പിക്കപ്പ് വാനും തലനാരിഴക്കാണ് അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത്. ഇതേ സ്ഥലത്ത് മറ്റ് മരങ്ങളും റോഡിലേക്ക് ചാഞ്ഞു നില്‍ക്കുകയാണ്. ഞായറാഴ്ച രാത്രി കരിമ്പുഴ പൂച്ചക്കുത്തില്‍ മരം റോഡിലേക്ക് പതിച്ചപ്പോഴും അപകടം ഒഴിവായത് ഭാഗ്യത്തിനാണ്. നാടുകാണി ചുരത്തിലും സ്ഥിതി സമാനമാണ്. ചെറിയൊരു മഴ പെയ്താല്‍ ഇടിച്ചില്‍ നേരിടുന്ന പാതയോരത്തെ അപകട സാധ്യതയുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.