അരീക്കോട്: ജംഇയ്യത്തുല്‍ മുജാഹിദീന്‍ മുന്‍ പ്രസിഡന്‍റ് നാലകത്ത് മുഹമ്മദ് മാസ്റ്റര്‍ക്ക് കണ്ണീരോടെ വിട നല്‍കി. മുജാഹിദ് പ്രസ്ഥാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്റസയടക്കമുള്ള പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സുല്ലമുസ്സലാം യതീംഖാനയുടെ പ്രവര്‍ത്തനത്തിന് ജീവിതത്തിന്‍െറ നല്ളൊരു പങ്ക് ചെലവിട്ട മാസ്റ്റര്‍ക്ക് തോരാത്ത മഴയിലും അന്ത്യോപചാരമര്‍പ്പിക്കാനും മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനും ആയിരത്തോളമാളുകളാണ് അരീക്കോട്ടത്തെിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് മത്തേലങ്ങാടിയിലും തുടര്‍ന്ന് താഴത്തങ്ങാടി വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി, മറ്റു സംസ്ഥാന, ജില്ലാ ഭാരവാഹികളടക്കമുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് കഴിഞ്ഞ് നീണ്ട 33 വര്‍ഷത്തെ അധ്യാപനവും സുല്ലമുസ്സലാം സ്ഥാപനങ്ങളുടെ ഭരണ സാരഥ്യവും ഏറ്റെടുക്കുകയും അരീക്കോട്ടെ മുസ്ലിം സ്ത്രീകളടക്കമുള്ളവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് മുഹമ്മദ് മാസ്റ്റര്‍ സമഗ്ര സംഭാവന നല്‍കുകയും ചെയ്തതായി പ്രസ്ഥാന നേതാക്കള്‍ അനുസ്മരിച്ചു. ലളിത ജീവിതത്തിന് ഉടമയായിരുന്ന മാസ്റ്റര്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചക്ക് 12നാണ് അന്തരിച്ചത്. സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹൈസ്കൂളില്‍ ആരംഭകാലം മുതല്‍ 40 വര്‍ഷം പ്യൂണ്‍ തസ്തികയില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച മാട്ടുമ്മല്‍ അബ്ദുറഹിമാനും (74) ഞായറാഴ്ച ഏഴരയോടെ അന്തരിച്ചു. ഇരുവരുടെയും മയ്യിത്ത് നമസ്കാരവും ഖബറടക്കവും ഒരേസമയത്ത് ഒരേ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് നടന്നത്. ജംഇയ്യത്തുല്‍ മുജാഹിദീന്‍ കൗണ്‍സിലറും അരീക്കോട് വലിയപള്ളി കമ്മിറ്റി സെക്രട്ടറിയുമായ മാട്ടുമ്മല്‍ മുഹമ്മദ് നമസ്കാരത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.