അനധികൃത ബി.പി.എല്‍ കാര്‍ഡ് കണ്ടത്തൊന്‍ നടപടി ഊര്‍ജിതം

എടക്കര: അനര്‍ഹമായി ബി.പി.എല്‍ കാര്‍ഡ് ഉപയോഗിക്കുന്നവരെ കണ്ടത്തൊന്‍ വില്ളേജ് തലത്തില്‍ നടപടി ഊര്‍ജിതമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍, ആദായ നികുതി അടക്കുന്നവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായി ഉള്ളവര്‍, 1000 ചതുരശ്ര അടിക്ക് മുകളില്‍ വീടുള്ളവര്‍, നാല് ചക്ര വാഹനം സ്വന്തമായുള്ളവര്‍ എന്നിവരെയാണ് ബി.പി.എല്‍ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നത്. റേഷനിങ് ഇന്‍സ്പെക്ടര്‍, വില്ളേജ് ഓഫിസര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, വി.ഇ.ഒ എന്നിവരടങ്ങിയ സ്ക്വാഡാണ് ഇതിനായി രംഗത്തുള്ളത്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ഈ സ്ക്വാഡിലേക്ക് വില്ളേജ് ഓഫിസര്‍മാരെ നിയമിച്ചത്. താലൂക്ക് സപൈ്ള ഓഫിസ് തലങ്ങളിലാണ് ഇത്തരം നടപടി നേരത്തെ നടന്നിരുന്നത്. മൂന്ന് മാസത്തിനിടയില്‍ നിലമ്പൂര്‍ താലൂക്ക് സപൈ്ള ഓഫിസ് പരിധിയിലെ 250 ആളുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ 60 സര്‍ക്കാര്‍ ജീവനക്കാരുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.