കൂത്തുപറമ്പ്: നഗരസഭാ സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേന പ്രമേയം പാസാക്കി. കൂത്തുപറമ്പ് നഗരസഭാ സെക്രട്ടറി ഡോ. സാംജി ഡേവിഡിനെ മാറ്റണമെന്നാവശ്യപ്പെട്ടാണ് കൗണ്‍സില്‍ യോഗം തിങ്കളാഴ്ച പ്രമേയം പാസാക്കിയത്. നഗരസഭയുടെയും പൊതുജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നഗരസഭാ സെക്രട്ടറി പ്രവര്‍ത്തിക്കുന്നതെന്ന് കൗണ്‍സില്‍ യോഗം വിലയിരുത്തി. സെക്രട്ടറിയുടെ നിരുത്തരവാദ സമീപനംമൂലം പല പദ്ധതികളും സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയുന്നില്ളെന്നും ബി.പി.എല്‍ കാര്‍ഡിലേക്ക് മാറ്റാനുള്ള 312 അപേക്ഷകളില്‍ 118 എണ്ണം മാത്രമാണ് പരിശോധിച്ചതെന്നും ഇതില്‍ 8 എണ്ണം മാത്രമാണ് കലക്ടറേറ്റിലേക്ക് അയച്ചതെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. വൈസ് ചെയര്‍മാന്‍ പി.എം. മധുസൂദനന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.കെ.വിനോദന്‍, പി. ഷൈജ, കെ.വി. ഗംഗാധരന്‍, കൗണ്‍സിലര്‍മാരായ കെ. പ്രഭാകരന്‍, രജനീഷ്, കെ. മനോഹരന്‍, പി. ഗീത, കെ. വിനോദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.