സ്കൂളില്‍ മോഷണം; ലാപ്ടോപ്പും 10,000 രൂപയും നഷ്ടപ്പെട്ടു

അരൂര്‍: അരൂര്‍ സെന്‍റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മോഷണം. നാല് ലാപ്ടോപ്പുകളും 10,000 രൂപയും നഷ്ടമായി. സ്കൂള്‍ ഓഫിസിന്‍െറ രണ്ട് വാതിലുകള്‍ ചവിട്ടിപ്പൊളിച്ച നിലയിലാണ്. രാവിലെ സ്കൂള്‍ തുറക്കാന്‍ എത്തിയവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അരൂര്‍ എസ്.ഐ കെ.പി. വിക്രമന്‍െറ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഓഫിസ് മുറിയില്‍ പ്രിന്‍സിപ്പലിന്‍െറ മേശയുടെ വലിപ്പുകള്‍ കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ നാല് ലാപ്ടോപ്പും അപഹരിച്ചു. അലമാരയിലെയും മേശയിലെയും സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഞായറാഴ്ച പകല്‍ മതപഠന ക്ളാസുകള്‍ നടത്തുന്നതിന് കുട്ടികള്‍ സ്കൂളില്‍ എത്തിയിരുന്നു. ഇതിനുമുമ്പും സ്കൂളില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും മോഷണവും നടന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.