സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ച് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എന്‍. നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ആഹ്വാനപ്രകാരമാണ് മാര്‍ച്ച് നടത്തിയത്. കഴിഞ്ഞ റെയില്‍വേ ബജറ്റിലും പൊതുബജറ്റിലും കേരളത്തെ തഴഞ്ഞെന്ന് വി.എന്‍. നാരായണന്‍ പറഞ്ഞു. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ പാതക്ക് പ്രതീക്ഷിക്കുന്ന ചെലവിന്‍െറ പാതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് പറഞ്ഞിട്ടും റെയില്‍വേ ബജറ്റില്‍ പാത ഉള്‍പ്പെടുത്തിയില്ല. വിലക്കയറ്റം ആരോപിച്ച് അധികാരത്തില്‍ വന്ന മോദി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒന്നും ചെയ്തില്ല. രൂക്ഷമായ വിലക്കയറ്റതിന് കാരണമാകുന്ന നയങ്ങളുമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് രാഷ്ട്രപിതാവിന്‍െറ പേരുപോലും നീക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും വി.എന്‍. നാരായണന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് അധ്യക്ഷത വഹിച്ചു. എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, സി.പി. വര്‍ഗീസ്, കെ.കെ. അബ്രഹാം, എം.എന്‍. വിശ്വനാഥന്‍, വി.എന്‍. ലക്ഷ്മണന്‍, കെ.കെ. വിശ്വനാഥന്‍, അഡ്വ. ടി.ജെ. ഐസക്ക്, കെ.കെ. ഗോപിനാഥന്‍, എം.ജി. ബിജു, ഒ.എം. ജോര്‍ജ്, പി.ജെ. സജി, ടി.ജെ. ജോസഫ്, പി.വി. ജോണ്‍, കെ.എം. ആലി, ഡി.പി. രാജശേഖരന്‍, സില്‍വി തോമസ്, സുജയ വേണുഗോപാല്‍, ഉഷതമ്പി, പി.കെ. അനില്‍കുമാര്‍, മുത്തലിബ്, കുന്നത്ത് അഷ്റഫ് എന്നിവര്‍ സംസാരിച്ചു. ചുങ്കത്തുനിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫിസിന് സമീപം അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.