കോഴിക്കോട്: ഖുര്‍ആനിന്‍െറ യാഥാസ്ഥിതിക വായന അവസാനിപ്പിക്കണമെന്ന് ഐ.എസ്.എം സംഘടിപ്പിച്ച ദേശീയ സെമിനാര്‍. ഖുര്‍ആനിന്‍െറ മാനവികത എന്ന പ്രമേയത്തില്‍ കെ.പി. കേശവമേനോന്‍ ഹാളിലായിരുന്നു സെമിനാര്‍. ഖുര്‍ആന്‍ നല്‍കുന്ന കുറ്റമറ്റ മാര്‍ഗദര്‍ശനം സ്വീകരിച്ചാല്‍ സമകാലിക പ്രതിസന്ധികള്‍ പരിഹരിക്കാനാവും. ഖുര്‍ആന്‍ പഠിപ്പിക്കുന്ന മദ്റസകളെ തീവ്രവാദ കേന്ദ്രങ്ങളായി മുദ്രകുത്താനുള്ള ശ്രമം അപഹാസ്യമാണ്. മതവും നിറവും നോക്കാതെ ഖുര്‍ആന്‍ പഠനത്തിന് അവസരമൊരുക്കാന്‍ മുസ്ലിം സംഘടനകള്‍ തയാറാകണം. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച് ഫത്വകള്‍ നല്‍കി ആധികാരികത ചമക്കുന്നത് തടയണമെന്നും സെമിനാര്‍ നിര്‍ദേശിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക ബന്ധങ്ങളെ ഊഷ്മളമാക്കുന്ന ഖുര്‍ആനിക സന്ദേശത്തിന്‍െറ പ്രസക്തി സമൂഹം ഉള്‍കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. മൗലാനാ അബ്ദുല്‍ അസീസ് ഉമരി കര്‍ണാടക മുഖ്യാതിഥിയായിരുന്നു. കെ.എന്‍.എം പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി, കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, ഡോ. സുല്‍ഫിക്കര്‍ അലി, എസ്.എല്‍.ആര്‍.സി ഡയറക്ടര്‍ കെ.വി. അബ്ദുല്ലത്തീഫ് മൗലവി, ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. സകരിയ്യ സ്വലാഹി, ശരീഫ് മേലേതില്‍, നിസാര്‍ ഒളവണ്ണ, പി.എം.എ. വഹാബ്, ശബീര്‍ കൊടിയത്തൂര്‍, അലി അക്ബര്‍ ഇരിവേറ്റി, സിറാജ് ചേലേമ്പ്ര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.