കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് സമീപമുള്ള അഴുക്കുചാലിലൂടെ കക്കൂസ് മാലിന്യമൊഴുകുന്നു. അത്യാഹിത വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള അഴുക്കുചാലിലൂടെയാണ് വിസര്‍ജ്യം ഒഴുകുന്നത്. വാര്‍ഡുകളില്‍നിന്ന് മലിനജലം ഒഴിവാക്കാന്‍ വേണ്ടിയിട്ട പൈപ്പിലൂടെ ഇവ ഓവുചാലിലത്തെുന്നു. കക്കൂസ് മാലിന്യം ഒഴുക്കേണ്ടത് മറ്റൊരു പൈപ്പിലൂടെ അതിന്‍േറതായ ടാങ്കിലേക്കാണ്. എന്നാല്‍, മലിനജലം ഒഴുക്കാനിട്ട പൈപ്പിലൂടെയാണ് ഇവ വരുന്നത്. ഈ പൈപ്പുകളാണെങ്കില്‍ ഓവുചാലിന്‍െറ തൊട്ടുമുകളില്‍ അവസാനിക്കുന്നു. അതിനാല്‍, മാലിന്യം വീഴുമ്പോള്‍ അവ മറ്റു ഭാഗങ്ങളിലേക്കും എത്തുകയാണ്. മാത്രമല്ല, അഴുക്കുചാലിന് ആഴവും കുറവാണ്. കഷ്ടി ഒരടിയാണ് ആഴം. അത്യാഹിത വിഭാഗം ഡ്രസിങ് റൂം, പ്ളാസ്റ്റര്‍ റൂം, പ്രിപ്പറേഷന്‍ റൂം എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള മലിനജലവും ഈ ഓവുചാലിലൂടെയാണ് ഒഴുകുന്നത്. ആഴമില്ലാത്തതിനാല്‍ ഓവുചാലിന് താങ്ങാവുന്നതിലേറെ മലിനജലമാണ് ഇതിലൂടെ ഒഴുകുന്നത്. മുകളില്‍ സ്ളാബില്ലാത്തതിനാല്‍ ഇവ തുറന്നുകിടക്കുകയാണ്. കൊതുകും ഈച്ചയും ദുര്‍ഗന്ധവുമെല്ലാം ചേര്‍ന്ന് ആരോഗ്യകേന്ദ്രത്തെ രോഗാതുരമാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.