ഫോ൪ട്ടലേസ (ബ്രസീൽ): ബ്രിക്സ് ഉച്ചകോടിക്ക് ബ്രസീലിലത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻറ് സി ജിൻപിയാങ്ങുമായി കൂടിക്കാഴ്ച നടത്തി. ഏറെ ഫലപ്രദമെന്ന് മോദി വിശേഷിപ്പിച്ച ച൪ച്ചയിൽ, ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യ-പസഫിക് നേതാക്കളുടെ ഉച്ചകോടിയിലേക്ക് ഇന്ത്യയെ ചൈന ക്ഷണിക്കുകയും ചെയ്തു. ബ്രിക്സ് ഉച്ചകോടിക്കായി ഒരേ സമയം ഫോ൪ട്ടലേസയിലത്തെിയ ഇരു നേതാക്കളും നിശ്ചയിച്ചതിലും അധികം സമയം കൂടിക്കാഴ്ചക്കായി ചെലവഴിച്ചു. അതി൪ത്തി ത൪ക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ച൪ച്ച ചെയ്തു.
‘ഏറെ ഫലപ്രദമായ കൂടിക്കാഴ്ചയാണ് ചൈനീസ് പ്രസിഡൻറുമായി നടന്നത്. ഒട്ടേറെ വിഷയങ്ങൾ ച൪ച്ച ചെയ്യാൻ കഴിഞ്ഞു’ -മോദി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയും ചൈനയും കൂടിക്കാഴ്ച നടത്തുമ്പോൾ ലോകം ശ്രദ്ധിക്കുമെന്ന് സി ജിൻപിയാങ് പറഞ്ഞതായി വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു. ചൈനീസ് ഭൂപ്രദേശം വഴിയുള്ള മാനസരോവ൪ തീ൪ഥാടനത്തിന് ഒരു അധിക പാത കൂടി തുറക്കണമെന്ന അഭ്യ൪ഥന പരിഗണിക്കാമെന്നും ചൈന ഉറപ്പു നൽകി.
സെപ്റ്റംബറിൽ നടക്കുന്ന തൻെറ ഇന്ത്യാ സന്ദ൪ശനത്തിൽ ഏറെ പ്രതീക്ഷ പുല൪ത്തുന്നെന്ന് പറഞ്ഞ സി ജിൻപിയാങ്, ചൈന സന്ദ൪ശിക്കാൻ മോദിയെ ക്ഷണിക്കുകയുമുണ്ടായി. ക്ഷണം മോദി സ്വീകരിച്ചതായും നയതന്ത്ര വൃത്തങ്ങൾ വഴി സന്ദ൪ശന തീയതി തീരുമാനിക്കുമെന്നും അക്ബറുദ്ദീൻ കൂട്ടിച്ചേ൪ത്തു. അതേസമയം, ഏഷ്യ-പസഫിക് ഉച്ചകോടി നടക്കുന്ന സമയം സാ൪ക്, ജി 20 ഉച്ചകോടികളും നടക്കുന്നുണ്ടെങ്കിലും ഏഷ്യ-പസഫിക് ഉച്ചകോടി ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷാങ്ഹായ് സഹകരണ സംഘടനയുമായി (എസ്.സി.ഒ) കൂടുതൽ സഹകരിച്ചുപ്രവ൪ത്തിക്കണമെന്ന് ചൈന അഭ്യ൪ഥിച്ചെങ്കിലും നിരീക്ഷക രാജ്യമായി തുടരാനാണ് താൽപര്യമെന്നും എസ്.സി.ഒയിലെ മറ്റു അംഗരാജ്യങ്ങളുടെ സമ്മതമുണ്ടെങ്കിൽ കൂടുതൽ അടുത്തുപ്രവ൪ത്തിക്കാൻ സന്തോഷമാണെന്നും ഇന്ത്യ അറിയിച്ചു. അതി൪ത്തി ത൪ക്കം പരിഹരിക്കുന്നത് സംബന്ധിച്ച് സമയപരിധി ച൪ച്ച ചെയ്തുവോ എന്ന ചോദ്യത്തിന്, ഇരു നേതാക്കളും തമ്മിൽ നടന്ന ആദ്യ കൂടിക്കാഴ്ച ആയതിനാൽ പ്രാഥമിക കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.